മുംബൈ പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് തട്ടിപ്പ് സംഘം മാലാ പാര്‍വതിയെ ഫോണ്‍ വിളിച്ചത്
നടി മാലാ പാര്‍വതിയെ വെര്‍ച്വല്‍ അറസ്റ്റില്‍ കുടുക്കി പണം തട്ടാന്‍ ശ്രമം. മുംബൈ പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് തട്ടിപ്പ് സംഘം മാലാ പാര്‍വതിയെ ഫോണ്‍ വിളിച്ചത്. നടിയുടെ കൊറിയര്‍ തടഞ്ഞുവെച്ചെന്ന് പറഞ്ഞായിരുന്നു തട്ടിപ്പിന് ശ്രമിച്ചത്. ഒരു മണിക്കൂറോളം ഇവരെ സംഘം വെര്‍ച്വല്‍ അറസ്റ്റിലാക്കിയതായാണ് റിപ്പോര്‍ട്ട്.
വ്യാജ ഐഡി കാര്‍ഡ് അടക്കം കാണിച്ചിട്ടും തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ നടിയുടെ പണമൊന്നും നഷ്ടപ്പെട്ടില്ല. മാലാ പാര്‍വതിയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് തായ്‌വാനിലേക്ക് എംഡിഎംഎ അടക്കമുള്ള സാധനങ്ങള്‍ പോയിട്ടുണ്ടെന്നാണ് സംഘം പറഞ്ഞത്.
സംഘം അയച്ചു നല്‍കിയ മുംബൈ പൊലീസിൻ്റെ ഐഡി കാർഡിൽ അശോക സ്തഭം ഇല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് തട്ടിപ്പ് മനസിലായത്. കണ്ണൂരിലും പാലക്കാടും അടക്കം സംസ്ഥാനത്തിന്‍റെ പലഭാഗങ്ങളില്‍ നിന്നും കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.