കൊലപാതകത്തിന് കാരണം പ്രിയയുടെ യൂട്യൂബ് ചാനലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെന്നാണ് കണ്ടെത്തല്‍
തിരുവനന്തപുരം പാറശ്ശാലയിലെ ദമ്പതികളുടെ മരണത്തിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. ഭർത്താവായ സെൽവരാജ് ഭാര്യയെ കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിൽ പൊലീസ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്നാണ് പൊലീസിന് സൂചന ലഭിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷമാണ് സെൽവരാജ് ആത്മഹത്യ ചെയ്തതെന്ന സംശയവും പൊലീസിനുണ്ട്. കൊലപാതകത്തിന് കാരണം പ്രിയയുടെ യൂട്യൂബ് ചാനലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെന്നാണ് കണ്ടെത്തല്‍.
പ്രിയയെ സെൽവരാജ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതാണോയെന്നാണ് പൊലീസിൻ്റെ സംശയം. കഴിഞ്ഞദിവസം രാത്രിയാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സെല്‍വരാജ് തൂങ്ങിമരിച്ച നിലയിലും ഭാര്യ പ്രിയ കട്ടിലില്‍ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ടെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. പുറത്ത് ജോലി ചെയ്യുന്ന മകന്‍ വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇരുവരും യൂട്യൂബില്‍ സജീവമായിരുന്നു.