എന്ത് ഭീഷണിയുണ്ടായാലും ബിജെപിയോട് മാപ്പു പറയില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ വധഭീഷണി മുഴക്കി ബിജെപി പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടൻ. പാലക്കാടൻ ആകാശത്ത് തല കാണേണ്ടി വരുമെന്നും, കാലുകുത്താൻ അനുവദിക്കില്ലെന്നുമാണ് ബിജെപി ഭീഷണി മുഴക്കിയത്. ബിജെപി മാർച്ചിൽ സ്വാഗത പ്രസംഗത്തിനിടെയാണ് ഭീഷണി നടത്തിയത്. നേരത്തെ നടന്ന ഡിസിസി ഓഫീസ് മാർച്ചിലും രാഹുലിനെതിരെ ഭീഷണി മുഴക്കിയിരുന്നു.
ALSO READ: പീഡന പരാതി നൽകാനെത്തിയപ്പോൾ അപമാനിച്ചു; മാറനല്ലൂർ സിഐയ്‌ക്കെതിരെ അതിജീവിത
കാല് വെട്ടും എന്ന് പറഞ്ഞിട്ട് കുറച്ചായി എന്നും, ഞാനിപ്പോഴും അതേ കാലിൽ തന്നെ നിൽക്കുന്നു എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മറുപടി. ബിജെപി ശ്രമിക്കുന്നത് അതിവൈകാരികത ഇളക്കിവിടാൻ വേണ്ടിയാണ് എന്നും രാഹുൽ ആരോപിച്ചു. എന്ത് ഭീഷണിയുണ്ടായാലും ബിജെപിയോട് മാപ്പു പറയില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി. ഭിന്നശേഷിക്കാരെ അപമാനിച്ചിട്ടില്ലെന്നും, ഹെഡ്ഗേവാറിൻ്റെ പേര് മാറ്റണം എന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു.
ALSO READ: പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കില്ല, NIA ആവശ്യം തള്ളി സുപ്രീം കോടതി
ആർഎസ്എസും സിപിഐഎമ്മും ക്ഷേത്രങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നും, ബിജെപിക്ക് വഴി വെട്ടി കൊടുക്കുന്ന പണി സിപിഐഎം ഉപേക്ഷിക്കണമെന്നും രാഹുൽ പറഞ്ഞു. കൊല്ലത്ത് കടയ്ക്കൽ ക്ഷേത്രത്തിൽ പുഷ്പനെ അറിയാമോ എന്ന് ചോദിക്കുന്നു. മറ്റൊരിടത്ത് ആർഎസ്എസ് ഗണഗീതം പാടുന്നു. ഹെഡ്ഗേവാറിൻ്റെ ചിത്രം കാണിക്കുന്നുവെന്നും രാഹുൽ വിമർശിച്ചു.