fbwpx
ജയ്പൂരിൽ ട്രക്കും എൽപിജി ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടം; മരണം പതിനെട്ടായി
logo

ന്യൂസ് ഡെസ്ക്

Last Updated : 26 Dec, 2024 08:57 AM

ഡിസംബർ 20 നാണ് രാജസ്ഥാനിലെ ജയ്പൂർ-അജ്മീർ ഹൈവേയിൽ അപകടമുണ്ടായത്

NATIONAL


രാജസ്ഥാനിലെ ജയ്പൂരിൽ എൽപിജി ടാങ്കറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം പതിനെട്ടായി. ചികിത്സയിലുള്ള 15 പേരുടെ നില ഗുരുതരം. ഡിസംബർ 20 നാണ് രാജസ്ഥാനിലെ ജയ്പൂർ-അജ്മീർ ഹൈവേയിൽ അപകടമുണ്ടായത്. എൽപിജി ടാങ്കറുമായി ട്രക്ക് കൂട്ടിയിടിച്ച് തീപിടിത്തമുണ്ടായതോടെയാണ് അപകടത്തിന്റെ വ്യാപ്തി വർദ്ധിച്ചത്. 11 പേരാണ് അന്ന് മരിച്ചത്.


ALSO READ: ജയ്പൂരിൽ ട്രക്കും എൽപിജി ടാങ്കറും കൂട്ടിയിടിച്ച് വൻ തീപിടുത്തം; 11 പേർക്ക് ദാരുണാന്ത്യം


അപകടത്തിൽ സമീപത്തെ പെട്രോൾ പമ്പിലേക്കും തീപടർന്നു. നിരവധി വാഹനങ്ങളും കത്തിനശിച്ചു. അജ്മീർ റോഡിൽ പുലർച്ചെയാണ് സംഭവമുണ്ടായത്. ഏക​ദേശം 300 മീറ്റർ ചുറ്റളവിലേക്ക് തീ വ്യാപിച്ചതായാണ് അധികൃതർ വ്യക്തമാക്കുന്നത്. സംഭവത്തിൽ നിരവധി ഡ്രൈവർമാർ ഉൾപ്പടെ 40 ലധികം ആളുകൾക്കാണ് പരുക്കേറ്റത്. ട്രക്കിൽ രാസവസ്തുക്കൾ ഉണ്ടായതാണ് അപകടത്തിന്റെ കാരണമെന്നാണ് നി​ഗമനം.

KERALA
'മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല'; തിരുവമ്പാടി ദേവസ്വം വേലയുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ച് തൃശൂര്‍ എഡിഎം
Also Read
user
Share This

Popular

KERALA
KERALA
'മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല'; തിരുവമ്പാടി ദേവസ്വം വേലയുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ച് തൃശൂര്‍ എഡിഎം