fbwpx
മോഡേണ്‍ ഇന്ത്യന്‍ സ്ത്രീയെ പൊളിച്ചെഴുതിയ പീകു

ദീപിക തന്നെ പറഞ്ഞിട്ടുണ്ട് അവരുടെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം പീകുവാണെന്ന്. എന്തുകൊണ്ടാണ് പീകു ഇത്ര സ്പെഷ്യല്‍ ആകുന്നത്?

BOLLYWOOD MOVIE



'അവള്‍ മനസുകൊണ്ട് അത്ര മോശക്കാരിയല്ല', ദീപിക പദുകോണിന്റെ പീകുവിനെ കുറിച്ച് ഇര്‍ഫാന്‍ ഖാന്റെ റാണ പറയുന്ന ഡയലോഗാണിത്. 2015ല്‍ പുറത്തിറങ്ങിയ ഷൂജിത്ത് സര്‍ക്കാര്‍ ചിത്രം പീകുവിലെ ദീപികയുടെ കഥാപാത്രം മിക്ക സ്ത്രീകള്‍ക്കും റിലേറ്റ് ചെയ്യാന്‍ സാധിക്കുന്ന ഒന്നാണ്. ഹിന്ദി സിനിമയിലെ മോഡേണ്‍ അര്‍ബന്‍ ഇന്ത്യന്‍ വുമണിനെ പൊളിച്ചെഴുതിയ കഥാപാത്രം. ദീപിക തന്നെ പറഞ്ഞിട്ടുണ്ട് അവരുടെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം പീകുവാണെന്ന്. എന്തുകൊണ്ടാണ് പീകു ഇത്ര സ്പെഷ്യല്‍ ആകുന്നത്?

30 വയസ് പ്രായമുള്ള പീകു ബാനര്‍ജി എന്ന ബംഗാളി സ്ത്രീ 70 വയസുള്ള അച്ഛനൊപ്പമാണ് താമസിക്കുന്നത്. ആര്‍ക്കിടക്റ്റ് കൂടിയായ പീകുവിന് വളരെ ചെറുപ്പത്തില്‍ തന്നെ അമ്മയെ നഷ്ടപ്പട്ടിരുന്നു. അതിനാല്‍ ചെറുപ്പം മുതല്‍ അവള്‍ ഒരു പരിധി വരെ ഇന്റിപെന്‍ന്റായിരുന്നു. അതുകൊണ്ട് അവള്‍ക്ക് പ്രായത്തില്‍ കവിഞ്ഞ പക്വതയുമുണ്ട്. പ്രായമായ അച്ഛനെ നോക്കുക എന്ന ഉത്തരവാദിത്വം വളരെ സീരിയസായി തന്നെ ചെയ്ത് പോകുന്ന വ്യക്തിയാണ് പീകു. അവളുടെ ഫസ്റ്റ് പ്രയോരിറ്റി അച്ഛന്‍ ഭാഷ്‌കോര്‍ ആണ്.


ഭാഷ്‌കോര്‍ പീകുവിനെ വളരെ ഇന്റിപെന്റായാണ് വളര്‍ത്തിയിരിക്കുന്നത്. അത് സിനിമയിലെ ഒരു സീനില്‍, ഭാഷ്‌കോര്‍ വ്യക്തമാക്കുന്നുമുണ്ട്. ഒരു പാര്‍ട്ടിയില്‍ വെച്ച് പീകു ഒരു ചെറുപ്പക്കാരനുമായി സംസാരിക്കുമ്പോള്‍ അവിടെ ഭാഷ്‌കോര്‍ വന്ന് തന്റെ മകള്‍ വെര്‍ജിന്‍ അല്ലെന്ന് പറയുന്നുണ്ട്. അവള്‍ ഫിനാന്‍ഷ്യലി ആന്‍ഡ് സെക്ഷ്വലി ഇന്റിപെന്‍ന്റാണെന്നാണ് അയാള്‍ പറയാന്‍ ശ്രമിക്കുന്നത്.


ALSO READ : VIDEO | ക്ഷമിക്കൂ, ഈ ശബ്ദം സെന്‍‌സറിങ്ങിന് വഴങ്ങില്ല! ജാഫർ പനാഹിയുടെ സിനിമകളും പ്രതിരോധവും




പീകുവിന്റെ ജീവിതം അച്ഛനെ ചുറ്റിപറ്റിയാണ് പോകുന്നത്. സ്വന്തമായൊരു സ്പേയ്സ് എന്നത് കണ്ടെത്തല്‍ അവള്‍ക്ക് പലപ്പോഴും വളരെ ബുദ്ധിമുട്ടാണ്. പിന്നെ അവള്‍ ദുര്‍ബലയാണെന്നും വള്‍ണറബിള്‍ ആണെന്നും ആരെയും അറിയിക്കാതിരിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. അവള്‍ വളരെ വേഗത്തിലാണ് കാര്യങ്ങളെല്ലാം ചെയ്യുന്നത്. അച്ഛന്റെ കാര്യങ്ങള്‍ നോക്കിയ ശേഷം ജോലിക്ക് പോകുന്നതും സോഷ്യല്‍ ലൈഫിനായി സമയം കണ്ടെത്തുന്നതുമെല്ലാം തന്നെ ആ വേഗത്തിലാണ്. ഒട്ടും ഗ്രേസ്ഫുള്‍ അല്ല അവള്‍. സാധാരണ നമ്മള്‍ കണ്ട് വരുന്ന ബോളിവുഡ് സ്ത്രീ കഥാപാത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ത.

തിരക്കുകള്‍ക്കും റെസ്പോണ്‍സിബിലിറ്റികള്‍ക്കും ഇടയില്‍ പീകു ഒരു തരത്തില്‍ പറഞ്ഞാല്‍ വല്ലാത്ത ഏകാന്തത അനുഭവിക്കുന്നുണ്ട്. സെക്സ് എന്നത് അവളുടെ ജീവിതത്തില്‍ ഒരു ആവശ്യം മാത്രമാണ്. ഒരു റൊമാന്റിക് റിലേഷന്‍ഷിപ്പിനൊന്നും ജീവിതത്തില്‍ സമയമില്ല. പിന്നെ അച്ഛന് അവള്‍ വിവാഹം കഴിക്കുന്നതിനോട് ഒട്ടും താല്‍പര്യം ഇല്ല. പീകുവിനെ ഒറ്റ നോട്ടത്തില്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടുകൊള്ളണമെന്നില്ല. പീകു അവള്‍ക്ക് ചുറ്റും ഒരു മതില്‍ സൃഷ്ടിച്ചിട്ടുണ്ട്. അതിനുള്ളിലേക്ക് ആര്‍ക്കും തന്നെ പ്രവേശനമില്ല. അങ്ങനെ സംഭവിച്ചാല്‍ അവള്‍ എത്രത്തോളം വള്‍ണറബിളാണെന്ന് ആളുകള്‍ക്ക് മനസിലാകും. അതിനാല്‍ അവള്‍ ആ മതിലിനെ ശക്തമായി തന്നെ ഉയര്‍ത്തിപ്പിടിച്ചിരിക്കുകയാണ്.


നേരത്തെ പറഞ്ഞത് പോലെ അച്ഛന്‍ തന്നെയാണ് പീകുവിന്റെ ജീവിതം. അതുകൊണ്ട് തന്നെയാണ് ഭാഷ്‌കോര്‍ കൊല്‍ക്കത്തയിലേക്ക് പോകണം എന്ന് പറയുമ്പോള്‍ തിരക്കുകള്‍ മാറ്റി വെച്ച് അവള്‍ അയാള്‍ക്കൊപ്പം പോകുന്നത്. ആ യാത്രയിലാണ് ഇര്‍ഫാന്‍ ഖാന്റെ റാണയും പീകുവും തമ്മില്‍ കൂടുതല്‍ അടുക്കുന്നത്. അച്ഛന്റെ ആരോഗ്യ പ്രശ്നം കാരണം അവര്‍ റോഡ് വഴിയാണ് കൊല്‍ക്കത്തയിലേക്ക് പോകുന്നത്. കാറിലുള്ള അവരുടെ യാത്ര സിനിമയില്‍ വളരെ പ്രധാനപ്പെട്ടതാണ്.


ALSO READ: മിഥുനം : സുലോചനയും ഉട്ടോപ്യന്‍ ലോകവും




ആ യാത്രയില്‍ റാണയും പീകുവും പരസ്പരം പല കാര്യങ്ങളും സംസാരിക്കുന്നുണ്ട്. പീകു പതിയെ അവള്‍ക്ക് ചുറ്റും നിര്‍മിച്ച മതില്‍ റാണയ്ക്ക് വേണ്ടി പൊളിച്ചുകളയുകയാണ് ചെയ്യുന്നത്. റോഡ് ട്രിപ്പിലുടനീളവും പിന്നീട് കൊല്‍ക്കത്തയില്‍ എത്തിയ ശേഷവും റാണയും പീകുവും തമ്മിലുള്ള ബന്ധം വളരുന്നത് നമുക്ക് കാണാം. എന്നാല്‍ അതൊരിക്കലും നമ്മള്‍ സാധാരണ കണ്ട് ശീലിച്ച റൊമാന്റിക് റിലേഷന്‍ഷിപ്പുകള്‍ പോലെയല്ല. അവര്‍ അങ്ങോട്ടും ഇങ്ങോട്ടും അറിഞ്ഞും അറിയാതെയും അടുക്കുകയാണ് ചെയ്യുന്നത്. കൊല്‍ക്കത്തയില്‍ നിന്ന് റാണ തിരിച്ച് പോകുമ്പോഴേക്കും ഇരുവരും സുഹൃത്തുക്കള്‍ എന്നതിന് അപ്പുറത്തേക്ക് അടുത്ത് കഴിഞ്ഞിരുന്നു. അങ്ങനെ പീകു ആദ്യമായി ആ മതില്‍കെട്ടിനുള്ളിലേക്ക് മറ്റൊരാളെ കൂടി കൂട്ടികൊണ്ട് പോവുകയാണ് ചെയ്യുന്നത്.


റാണയുമായുള്ള ബന്ധത്തിന് അപ്പുറത്ത് സിനിമയില്‍ ഏറ്റവും മനോഹരമായ ബന്ധം പീകുവും അച്ഛനും തമ്മിലുള്ളതാണ്. എപ്പോഴും ഇരുവരും തമ്മില്‍ പല കാര്യങ്ങള്‍ക്കും തര്‍ക്കിക്കുകയാണ് ചെയ്യുന്നത്. പരസ്പരം ഉള്ള ഇഷ്ടം എക്സ്പ്രെസ് ചെയ്യുന്നത് അങ്ങനെയാണ്. പീകു ഏറ്റവും കൂടുതല്‍ ഫ്രസ്ട്രേറ്റഡ് ആകുന്നത് അച്ഛന്‍ കാരണമാണ്. അവള്‍ ചിരിക്കാനുള്ള കാരണവും അയാള്‍ തന്നെയാണ്. അയാള്‍ അവളെ പല കാര്യങ്ങളിലും റെസ്ട്രിക്ട് ചെയ്യുന്നുണ്ടെങ്കിലും അവള്‍ക്ക് ജീവിതത്തില്‍ ഒരു പര്‍പ്പസ് ഉണ്ടാക്കിക്കൊടുക്കുന്നുമുണ്ട് അയാള്‍.



ALSO READ : Pieces of a Woman: മാർത്തയുടെ ശരിവഴികള്‍




അതുകൊണ്ടാണ് അച്ഛന്റെ മരണ ശേഷവും പീകു തളരാതെ മുന്നോട്ട് പോകുന്നത്. വളരെ സമാധാനപരമായി കൊല്‍ക്കത്തയിലെ തറവാട്ടില്‍ വെച്ചാണ് ഭാഷ്‌കോര്‍ മരിക്കുന്നത്. അച്ഛന്റെ മരണം അവളെ വല്ലാതെ വേദനിപ്പിക്കുകയും വീട് ഏകാന്തമാക്കുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും അച്ഛന്റെ മരണം ജീവിതത്തില്‍ ഒരു പുതിയ തുടക്കത്തിന് കാരണമാകുന്നു. അച്ഛനെ നോക്കുക എന്ന കടമയ്കിപ്പുറം, ആ നല്ല ഓര്‍മ്മകളിലാണ് ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നത്.


അച്ഛനേക്കാളും പത്ത് മടങ്ങ് സ്ട്രെയിഞ്ചും വിയേഡും ഇറിറ്റേറ്റിംഗുമാണ് താനെന്ന് പീകു റാണയോട് പറയുന്നുണ്ട്. ഈ അപൂര്‍ണ്ണതകള്‍ തന്നെയാണ് പീകുവിനെ പൂര്‍ണ്ണതയിലേക്ക് എത്തിക്കുന്നതും. പീകു, ഓം ശാന്തി ഓമിലെ ശാന്തിപ്രിയയെ പോലെ ഗ്ലാമറസ് അല്ല, മീനമ്മയെ പോലെ ഫണ്ണിയല്ല, താരയെ പോലെ ത്രീവ്രതയുള്ള കഥാപാത്രവുമല്ല. അവളില്‍ അസാധാരണത്വം ഒന്നുമില്ല, എല്ലാവര്‍ക്കും അവളെ ഇഷ്ടപ്പെടണമെന്നുമില്ല. എന്നാല്‍ പീകു എന്ന കഥാപാത്രം റിയലും ഓണസ്റ്റുമാണ്. അതുകൊണാണ് അവള്‍ സ്പെഷ്യല്‍ ആകുന്നത്. ഇന്ന് നമ്മള്‍ കണ്ട് വരുന്ന സാധാരണ സ്ത്രീകളെ പോലെ തന്നെ പീകുവിനും കുറവുകളുണ്ട്, എന്നാല്‍ സ്വതന്ത്രയാണ്, സ്നേഹിക്കാനുള്ള മനസുള്ളവളുമാണ്. നമ്മെ പോലുള്ള സ്ത്രീകളുടെ പ്രതിഫലനവുമാണ്.


KERALA
ഷൈന്‍ ടോം ചാക്കോ; കേരളത്തിലെ ആദ്യ കൊക്കെയ്ന്‍ കേസ് മുതല്‍ രാത്രി ഓട്ടം വരെ
Also Read
user
Share This

Popular

KERALA
WORLD
ഷൈന്‍ ടോം ചാക്കോ; കേരളത്തിലെ ആദ്യ കൊക്കെയ്ന്‍ കേസ് മുതല്‍ രാത്രി ഓട്ടം വരെ