fbwpx
നീലാകാശം പച്ചക്കടല്‍.... നിറങ്ങള്‍ നല്‍കും ഉന്മേഷം; അറിയാം കളര്‍ തെറാപ്പിയെ കുറിച്ച്
logo

ന്യൂസ് ഡെസ്ക്

Last Updated : 24 Jan, 2025 06:34 PM

ധരിക്കുന്ന വസ്ത്രത്തിന്റെ നിറം പോലും നമ്മുടെ മാനസികാവസ്ഥയെ സ്വാധീനിക്കുമത്രേ

HEALTH


ചുവപ്പ് നിറം കണ്ടാല്‍ ഊര്‍ജസ്വലരാകാറുണ്ടോ? നീല നിറം കണ്ടാല്‍ ശാന്തത അനുഭവപ്പെടാറുണ്ടോ? ചില നിറങ്ങള്‍ കാണുമ്പോള്‍ നമ്മുടെ മൂഡും മാറുന്നതായി ശ്രദ്ധിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ അങ്ങനെ ഉണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിറങ്ങള്‍ക്ക് നമ്മുടെ മാനസികാവസ്ഥയേയും വികാരങ്ങളേയും മാനസികാരോഗ്യത്തേയും ആഴത്തില്‍ സ്വാധീനിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

മുഖഭാവങ്ങൾ പോലെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിന് നിറങ്ങള്‍ ഉപയോഗിക്കാമെന്ന കലാകാന്മാരുടെ വാക്കുകള്‍ തന്നെയാണ് ഇപ്പോള്‍ ആരോഗ്യ വിദഗ്ധരും പറയുന്നത്. മാനസികാരോഗ്യത്തെ കുറിച്ചുള്ള പഠനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന അമേരിക്കന്‍ വെബ്‌സൈറ്റായ വെരിവെല്‍ മൈന്‍ഡ് എന്ന വെബ്‌സൈറ്റിലാണ് നിറങ്ങള്‍ മനുഷ്യനെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെ കുറിച്ച് വിവരിക്കുന്നത്.

രക്ത സമ്മര്‍ദ്ദം, മെറ്റബോളിസം, കണ്ണുകളുടെ ആയാസം എന്നിവയെല്ലാം ചില നിറങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ടത്രേ. മാത്രമല്ല, ധരിക്കുന്ന വസ്ത്രത്തിന്റെ നിറം പോലും നമ്മുടെ മാനസികാവസ്ഥയെ സ്വാധീനിക്കും. ചില നിറങ്ങള്‍ നിത്യ ജീവിതത്തില്‍ ഉള്‍പ്പെടുത്തുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ പോലും സഹായിച്ചേക്കും.


Also Read: ഓറഞ്ച് മാത്രമല്ല ; വൈറ്റമിൻ സി അടങ്ങിയ പഴങ്ങൾ വേറെയുമുണ്ട് 


എന്താണ് കളര്‍ തെറാപ്പി?

മാനസികാവസ്ഥയെ കുറിച്ചും മാനസികാരോഗ്യത്തെ കുറിച്ചും വലിയ ചര്‍ച്ചകള്‍ നടക്കുന്ന ഇക്കാലത്ത് പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഒന്നാണ് കളര്‍ തെറാപ്പി അഥവാ ക്രോമോതെറാപ്പി. മാനസികവും ശാരീരികവുമായ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നിറങ്ങളും വെളിച്ചവും ഉപയോഗിക്കുന്ന ചികിത്സാ രീതിയാണ് ക്രോമോതെറാപ്പി.

പല വര്‍ണങ്ങള്‍ പല ഫലങ്ങള്‍

ഓരോ നിറങ്ങളും അതുണ്ടാക്കുന്ന മാറ്റങ്ങളും വ്യത്യസ്തമാണ്. പല വര്‍ണങ്ങള്‍ പല രീതിയിലുള്ള മാറ്റങ്ങളാണ് മനസിനും ശരീരത്തിനും ഉണ്ടാക്കുന്നതെന്ന് ക്രോമോ തെറാപ്പി പറയുന്നു.

ചുവപ്പ് : ഊര്‍ജവും ചൈതന്യവുമായി ബന്ധപ്പെട്ടിരിക്കുന്ന നിറമാണ് ചുവപ്പ്. ഊര്‍ജസ്വലത നഷ്ടപ്പെട്ടാണ് നിങ്ങള്‍ ഉള്ളതെങ്കില്‍ ഈ നിറം നിങ്ങളെ സഹായിക്കും. എന്നാല്‍, നിങ്ങള്‍ സമ്മര്‍ദത്തിലാണെങ്കില്‍ അത് കൂട്ടാനും ചുവപ്പിനാകും.


Also Read: കറിവേപ്പില നിസ്സാരക്കാരനല്ല കേട്ടോ; ജീവിത ശൈലീരോഗങ്ങളെ പ്രതിരോധിക്കാം


നീല: ബ്ലൂ ഈസ് ദി വാമസ്റ്റ് കളര്‍ എന്നാണല്ലോ. ആകാശനീലിമയും നീലക്കടലുമെല്ലാം നമ്മെ ശന്തരാക്കുന്നതായി അനുഭവപ്പെട്ടിട്ടില്ലേ, യഥാര്‍ത്ഥത്തില്‍ നീല നിറത്തിന് അങ്ങനെയൊരു പ്രത്യേകത ഉണ്ടെന്ന് പഠനങ്ങളും പറയുന്നു. കടും നീല നിറങ്ങള്‍ക്ക് ഉത്കണ്ഠ കുറയ്ക്കാനും സമാധാനം നല്‍കാനും കഴിയും. മെച്ചപ്പെട്ട ഉറക്കത്തിനും ഉറക്കമില്ലായ്മയ്ക്കും നീല നിറം സഹായിക്കും.



പച്ച: ശാന്തതയെ പ്രതീകപ്പെടുത്തുന്ന നിറമാണ് പച്ച. സമ്മര്‍ദം കുറയ്ക്കാനും മാനസിക സമാധാനത്തിനും പച്ച നിറം സഹായിക്കും. അല്‍പം പച്ചപ്പും ഹരിതാഭയും കണ്ടാല്‍ സമാധാനം അനുഭവപ്പെടുന്നത് ശ്രദ്ധിച്ചിട്ടില്ലേ.

ഓറഞ്ച്: സന്തോഷവും മാനസിക ഉത്തേജനവും നല്‍കുന്ന നിറമായാണ് ഓറഞ്ചിനെ കണക്കാക്കുന്നത്. കൂടാതെ, വിശപ്പ് കൂട്ടാനും ഓറഞ്ച് നിറം കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു.

വീടിന്റേയും വാഹനങ്ങളുടേയും വസത്രത്തിന്റേയും നിറങ്ങള്‍ പലരും സൂക്ഷ്മതയോടെ തിരഞ്ഞെടുക്കുന്നതിന്റെ കാരണങ്ങള്‍ ഇതൊക്കെയാകാം. ഏതെങ്കിലും നിറത്തില്‍ എന്തെങ്കിലും ആവട്ടെ എന്ന് കരുതാതെ ഒരല്‍പം സൂക്ഷ്മത പാലിച്ചാല്‍ കുറച്ച് ആശ്വാസമുണ്ടാകുമെങ്കില്‍ അത് വേണ്ടെന്ന് വെക്കണോ?

Also Read
user
Share This

Popular

KERALA
KERALA
പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ച് കൊല്ലും; ഉത്തരവിറക്കി ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ