കോഴിക്കോട് വടകരയിൽ തോപ്പിൽ ഭാസി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിനയന്‍
അഭിനേതാക്കളുടെ സംഘടനയായ AMMAയെ പരിഹസിച്ച് സംവിധായകന്‍ വിനയന്‍. സൂപ്പർ താരങ്ങൾ വലിയ തുക ചെലവിട്ട് ഉണ്ടാക്കിയ സംഘടനയുടെ പൊടിപോലും ഇപ്പോള്‍ കാണാനില്ല. സംഘടനയെ മുച്ചൂടും നശിപ്പിച്ച് ഈ സൂപ്പർ താരങ്ങൾക്ക് പരവതാനി വിരിച്ചവരാണിവർ. ഇപ്പോൾ ചോദിക്കാനും പറയാനും ആരുമില്ലാതെ മലയാള സിനിമയുടെ മുഖത്ത് കരി ഓയിൽ ഒഴിച്ച അവസ്ഥയാണെന്നും വിനയൻ പറഞ്ഞു.കോഴിക്കോട് വടകരയിൽ തോപ്പിൽ ഭാസി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ : ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സര്‍ക്കാര്‍ എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നു?
ഇപ്പോള്‍ വിനയന്‍ പറയുന്നതാണ് ശരിയെന്ന് പറയുന്നവരുണ്ട്. കാലത്തിന് മുന്‍പില്‍ ആരും വിഷയമല്ല. സിനിമയില്‍ തന്നെ മാറ്റി നിര്‍ത്തി പന്ത്രണ്ട് വർഷത്തോളം വേദനയും ദുഃഖവും അനുഭവിച്ചു. ഇത്തരക്കാര്‍ക്കെതിരെ പൊരുതാന്‍ തന്നെയാണ് തീരുമാനം. പാലാരിവട്ടത്ത് തട്ടുകട ഇട്ടാണെങ്കിലും ജീവിക്കുമെന്നും വിനയന്‍ പറഞ്ഞു. പത്തൊന്‍പതാം നൂറ്റാണ്ട് സിനിമയെ സംസ്ഥാന അവാര്‍ഡിന് പരിഗണിക്കാതെ മാറ്റിയെന്ന് ആരോപിച്ച് സംവിധായകന്‍ രഞ്ജിത്തിനെയും വിനയന്‍ വിമര്‍ശിച്ചു.