പാലക്കാട് നിന്ന് ബൈക്കിൽ വരുന്നതിനിടെയാണ് 71 വിദ്യാർഥികളുടെ ഉത്തര കടലാസ് നഷ്ടമായത്
കേരള സർവകലാശാല എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടപ്പെട്ടതില്‍ അധ്യാപകന് ഗുരുതര വീഴ്ചപ്പറ്റിയെന്ന് കണ്ടെത്തൽ. പാലക്കാട് നിന്ന് ബൈക്കിൽ വരുന്നതിനിടെയാണ് 71 വിദ്യാർഥികളുടെ ഉത്തര കടലാസ് നഷ്ടമായത്. പേപ്പറുകൾ നഷ്ടമായ വിവരം സർവകലാശാലയെ അറിയിക്കാൻ ഏറെ വൈകിയെന്നും കണ്ടെത്തൽ. സംഭവത്തിൽ അധ്യാപകനെതിരെ അച്ചടക്ക നടപടിയെടുത്തേക്കും.
പ്രാഥമിക അന്വേഷണത്തിലാണ് അധ്യാപകന് വീഴ്ച ഉണ്ടായി എന്ന് കണ്ടെത്തിയത്. കാരണം കാണിക്കൽ നോട്ടീസ് നൽകി വിശദീകരണം വാങ്ങിയിട്ടുണ്ട്. പൊലീസിൽ പരാതി നൽകാനും തീരുമാനമുണ്ട്. അതേസമയം, വിദ്യാർഥികൾ വീണ്ടും പരീക്ഷ എഴുതണമെന്നാണ് സർവകലാശാല നൽകിയിരിക്കുന്ന നിർദേശം. സംഭവത്തിൽ ഗവർണർ അടിയന്തരമായി ഇടപെടമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു.
കേരള സർവകലാശാല എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസാണ് നഷ്ടപ്പെട്ടത്. മൂല്യനിർണയം നടത്തിയ അധ്യാപകന്റെ കയ്യിൽ നിന്നാണ് ഉത്തര കടലാസ് നഷ്ടപ്പെട്ടത്. മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതിയ 71 വിദ്യാർഥികളുടെ ഉത്തര കടലാസാണ് നഷ്ടമായത്. 2022-2024 ബാച്ച് വിദ്യാർഥികൾക്കാണ് ദുരവസ്ഥ.