ഡിജിപി ഷേയ്ക്ക് ദർവേഷ് സാഹിബും എഡിജിപി എം ആർ അജിത് കുമാറും തമ്മിലുള്ള തർക്കമാണ് മറ നീക്കി പുറത്ത് വന്നിരിക്കുന്നത്.
സംസ്ഥാന പൊലീസ് സേനയില്‍ ഉയർന്ന ഉദ്യോഗസ്ഥർക്കിടയില്‍ തർക്കം. ഡിജിപി ഷേയ്ക്ക് ദർവേഷ് സാഹിബും എഡിജിപി എം ആർ അജിത് കുമാറും തമ്മിലുള്ള തർക്കമാണ് മറ നീക്കി പുറത്ത് വന്നിരിക്കുന്നത്.
ALSO READ: സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിലെ പിരിവിന് ഗുണ്ടകള്‍; തോപ്പുംപടിയില്‍ യുവതിയെ വീട് കയറി ആക്രമിച്ചു
ഡിജിപിയെ അറിയിക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസുമായി എഡിജിപി നേരിട്ട് ബന്ധപ്പെടുന്നു എന്നാണ് ഷേയ്ക്ക് ദർവേഷ് സാഹിബിന്‍റെ ആരോപണം. പൊലീസ് എസ്റ്റാബ്ലിഷ്മെന്‍റ് ബോർഡ് മീറ്റിംഗിൽ എഡിജിപി പങ്കെടുക്കാത്തതിലും ഡിജിപി ആക്ഷേപം ഉന്നയിക്കുന്നുണ്ട്. മീറ്റിങ്ങില്‍ പങ്കെടുക്കാതെ ഇരുന്നതിന്‍റെ കാരണം എഡിജിപി അറിയിക്കാത്തതിനെ തുടർന്ന് താക്കീത് നല്‍കിയിരുന്നു.
അതേസമയം, വയനാട്ടില്‍ തിരക്കുകളായതിനാല്‍ മീറ്റിങ്ങിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന കാര്യം ഡിജിപിയെ നേരിട്ടും ഓഫീസ് മുഖാന്തരവും അറിയിച്ചിരുന്നു എന്നാണ് എഡിജിപിയുടെ വിശദീകരണം. പൊലീസുകാരുടെ സർവീസ് പ്രശ്നങ്ങള്‍ ചർച്ച ചെയ്യുന്ന കമ്മിറ്റിയാണ് പൊലീസ് എസ്റ്റാബ്ലിഷ്മെന്‍റ് ബോർഡ്.