ഭാഷയിലും പെരുമാറ്റത്തിലും സഭ്യത പുലര്‍ത്തണം. സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശമുണ്ടെന്നും ഡി.ജി.പി സർക്കുലറിൽ ഓര്‍മ്മിപ്പിക്കുന്നുണ്ട്
പൊലീസ് സേനയെ മര്യാദ പഠിപ്പിക്കാന്‍ വീണ്ടും സര്‍ക്കുലര്‍ പുറത്തിറക്കി. സംസ്ഥാന പൊലീസ് മേധാവിയാണ് സര്‍ക്കുലര്‍ ഇറക്കിയത്.
പൊലീസ് ഉദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണമെന്നും, പൊതുജനങ്ങളോടും ജനപ്രതിനിധികളോടും മാന്യത വിട്ട് പെരുമാറരുതെന്നും ഡി.ജി.പിയുടെ സര്‍ക്കുലറിൽ നിദേശമുണ്ട്. ഭാഷയിലും പെരുമാറ്റത്തിലും സഭ്യത പുലര്‍ത്തണം. സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശമുണ്ടെന്നും ഡി.ജി.പി സർക്കുലറിൽ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
ALSO READ: പത്തുവർഷത്തിനിടെ കടുവ ആക്രമിച്ച് കൊന്നത് എട്ടുപേരെ; ഭീതിയോടെ വയനാട്ടിലെ ജനങ്ങൾ
വീഴ്ച വരുത്തുന്നവര്‍ക്ക് എതിരേ നടപടി എടുക്കുമെന്നും, കലാകാലങ്ങളില്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കുലറിൽ മുന്നറിയിപ്പുണ്ട്.