125 ശതമാനം അധിക തീരുവയാണ് ട്രംപ് ചൈനയ്ക്ക് മേൽ ചുമത്തിയത്
അമേരിക്ക-ചൈന വ്യാപാര യുദ്ധത്തെ തുടർന്ന് ആഗോളവിപണിയെ ആശങ്കയിൽ. വ്യാപാര യുദ്ധത്തിൽ ചൈനയോട് വിട്ടുവീഴ്ചയില്ലാതെ നിലപാടാണ് യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് സ്വീകരിക്കുന്നത്. 125 ശതമാനം അധിക തീരുവയാണ് ട്രംപ് ചൈനയ്ക്ക് മേൽ ചുമത്തിയത്. അതേസമയം, ചൈന ഒഴികെയുള്ള രാജ്യങ്ങൾക്കുമേൽ ചുമത്തിയ അധിക തീരുവ യുഎസ് 90 ദിവസത്തേക്ക് മരവിപ്പിച്ചു.
ALSO READ: തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറി; നാളെ രാവിലെയോടെ രാജ്യത്തെത്തിക്കും
ഏപ്രിൽ 2 ന് ഡൊണാൾഡ് ട്രംപ് ചൈനയ്ക്കു മേൽ 34 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചിരുന്നു.ഇതിന് പിന്നാലെ ചൈന തിരിച്ച് അമേരിക്കയ്ക്കെതിരെയും 34 ശതമാനം തീരുവ ചുമത്തി. വിവിധ അമേരിക്കൻ കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തുമെന്നും നിർണായക ധാതുകയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്നും ചൈനീസ് വാണിജ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. പ്രഖ്യാപനത്തിൽ നിന്ന് പിന്മാറണമെന്ന് ട്രംപ് അന്ത്യശാസന നൽകിയിരുന്നുവെങ്കിലും, ചൈന ഇത് തള്ളിക്കളയുകയായിരുന്നു. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്.
തിരിച്ചടി തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ യുഎസ് ഓഹരി വിപണിയിൽ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഡൊണാൾഡ് ട്രംപ് ചുമത്തിയ താരിഫുകൾ ലോകരാജ്യങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ താരിഫുകൾ വ്യാപാരയുദ്ധത്തിലേക്കാണ് വഴിവെച്ചിരിക്കുന്നത്. താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ ലോകരാജ്യങ്ങൾ തുടർ നടപടികൾ സ്വീകരിക്കരുത് എന്നായിരുന്നു യുഎസ് ട്രഷറി സെക്രട്ടറിയുടെ ആദ്യ പ്രതികരണം.താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ ട്രില്ല്യന്‍ ഡോളറുകളുടെ നഷ്ടമാണ് ലോകമെമ്പാടുമുള്ള ഓഹരി വിപണികള്‍ നേരിട്ടത്.