fbwpx
കസേര തർക്കത്തിനൊടുവിൽ കോഴിക്കോട് ഡിഎംഒ ആയി ഡോക്ടർ ആശാദേവിയെ നിയമിച്ചു; ആരോഗ്യ വകുപ്പിലെ സ്ഥലമാറ്റത്തിൽ പുതിയ ഉത്തരവ്
logo

ന്യൂസ് ഡെസ്ക്

Posted : 22 Jan, 2025 08:18 PM

നിലവിലെ ഡിഎംഒ ഡോക്ടർ എൻ. രാജേന്ദ്രനെ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടറായും നിയമിച്ചു

KERALA


ഹൈക്കോടതി ഉത്തരവിനെ തുടർന്ന് റദ്ദാക്കിയ ആരോഗ്യ വകുപ്പിലെ സ്ഥലമാറ്റത്തിൽ പുതിയ ഉത്തരവ് ഇറങ്ങി. കോഴിക്കോട് ഡിഎംഒ ആയി ഡോക്ടർ ആശാദേവിയെ നിയമിച്ചു. നിലവിലെ ഡിഎംഒ ഡോക്ടർ എൻ. രാജേന്ദ്രനെ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടറായും നിയമിച്ചു.

നേരത്തെ പുറത്തിറക്കിയ സ്ഥലമാറ്റ ഉത്തരവ് കോഴിക്കോട് ഡിഎംഒ ഓഫീസിലെ കസേര തർക്കം മൂലം വിവാദത്തിലായിരുന്നു. സ്ഥലം മാറ്റിയവരെ കേൾക്കാതെയാണ് ഉത്തരവിറക്കിയതെന്ന പരാതിയിലായിരുന്നു ഹൈക്കോടതി നടപടി.


ALSO READ: IMPACT| സിനിമാ ചിത്രീകരണത്തെ തുടര്‍ന്ന് ചികിത്സ വൈകിപ്പിച്ചെന്ന പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍


നാല് ഡിഎംഒമാരെയുൾപ്പെടെയാണ് സ്ഥലം മാറ്റിയിരുന്നത്. നേരത്തെയുണ്ടായിരുന്ന ഉത്തരവിൽ ഒരാളുടെ സ്ഥലമാറ്റം മാത്രം റദ്ദാക്കിയതാണ് പുതിയ ഉത്തരവ്.

KERALA
എ.കെ. ബാലന്റെ പ്രസ്താവന വെള്ളം തിളയ്ക്കുന്നതിന് മുൻപ് അരിയിട്ട പോലെ; വിമർശനവുമായി സിപിഎം പാലക്കാട് ജില്ലാ സമ്മേളനം
Also Read
user
Share This

Popular

CRICKET
KERALA
India vs England 1st T20I | ഏഴ് വിക്കറ്റിന് ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ; റെക്കോര്‍ഡ് നേട്ടത്തില്‍ അര്‍ഷ്ദീപ് സിങ്