ദൈവത്തിന്റെ നാമത്തില്‍, നമ്മുടെ രാജ്യത്തെ ഭയപ്പെടുന്ന ജനങ്ങളോട് കരുണ കാണിക്കണമെന്ന് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നുവെന്നായിരുന്നു ബിഷപ്പിൻ്റെ അഭ്യർഥന
ക്വീര്‍ വിഭാഗങ്ങളോടും കുടിയേറ്റക്കാരോടും കരുണ കാണിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് അഭ്യര്‍ഥിക്കാന്‍ ധൈര്യം കാണിച്ച ബിഷപ്. ആരാണ് മരിയന്‍ എഡ്ഗര്‍ ബുഡ്ഡെ. യുഎസ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ഔദ്യോഗിക പരിസമാപ്തി കുറിക്കുന്ന പ്രാര്‍ഥനാ ചടങ്ങിലാണ് വാഷിംഗ്ടണിലെ എപിസ്‌കോപ്പല്‍ ബിഷപ്പ് മരിയന്‍ എഡ്ഗര്‍ ബുഡ്ഡേ നേരിട്ട് ട്രംപിനോട് ഇക്കാര്യം അഭ്യര്‍ഥിച്ചത്.
'ദൈവത്തിന്റെ നാമത്തില്‍, നമ്മുടെ രാജ്യത്തെ ഭയപ്പെടുന്ന ജനങ്ങളോട് കരുണ കാണിക്കണമെന്ന് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു. ജീവനില്‍ ഭയപ്പെടുന്ന ഗേ, ലെസ്ബിയന്‍, ട്രാന്‍സ്ജന്‍ഡര്‍ ആയവര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലും ഡെമോക്രാറ്റിക് പാര്‍ട്ടിയിലും സ്വതന്ത്രരിലുമെല്ലാമുണ്ട്'. എന്ന് തുടങ്ങുന്നതായിരുന്നു ബിഷപ്പിന്റെ അഭ്യര്‍ഥന. ലിംഗ നീതിയിലും കുടിയേറ്റ വിഷയത്തിലും മനുഷ്യത്വവിരുദ്ധമായ നിലപാട് സ്വീകരിക്കുന്ന ട്രം്പിനോടുള്ള അഭ്യര്‍ഥനയായിരുന്നു മരിയന്‍ എഡ്ഗര്‍ ബുഡ്ഡേയുടേത്.
Also Read: LGBTQ+ വിഭാഗങ്ങളോടും കുടിയേറ്റക്കാരോടും കരുണ കാണിക്കണം; ട്രംപിനോട് നേരിട്ട് അഭ്യര്‍ഥിച്ച് ബിഷപ്പ്
ആരാണ് മരിയന്‍ എഡ്ഗര്‍ ബുഡ്ഡേ?
ന്യൂജേഴ്‌സിയിലും കൊളറാഡോയിലും വളര്‍ന്ന മരിയന്‍ ന്യൂയോര്‍ക്കിലെ റോച്ചസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം നേടിയ മരിയന്‍ 1989 ല്‍ വിര്‍ജീനിയ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് മാസ്റ്റര്‍ ഓഫ് ഡിവിനിറ്റി ബിരുദവും 2008 ല്‍ ഡോക്ടര്‍ ഓഫ് മിനിസ്ട്രി ബിരുദവും നേടി. പതിനെട്ട് വര്‍ഷത്തോളം മിനിസോട്ടയിലെ മിനിയാപോളിസിലുള്ള സെന്റ്. ജോണ്‍സ് എപിസ്‌കോപ്പല്‍ ചര്‍ച്ചിലെ റെക്ടറായിരുന്നു. കൊളംബിയയിലും നാല് മേരിലാന്‍ഡ് കൗണ്ടികളിലെയും 86 എപിസ്‌കോപ്പല്‍ സഭകളുടെയും പത്ത് എപ്പിസ്‌കോപ്പല്‍ സ്‌കൂളുകളുടെയും ആത്മീയ നേതാവായി ബിഷപ്പ് ബുഡ്ഡെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2011ല്‍, നാഷണല്‍ കത്തീഡ്രല്‍ മേല്‍നോട്ടം വഹിക്കുന്ന വാഷിങ്ടണ്‍ എപിസ്‌കോപ്പല്‍ രൂപതയുടെ ആത്മീയ നേതാവായി സേവനമനുഷ്ഠിക്കുന്ന ആദ്യ വനിതയായാണ് മരിയന്‍ എഡ്ഗര്‍ ബുഡ്ഡെ. വാഷിങ്ടണ്‍ നാഷണല്‍ കത്തീഡ്രലിന്റെയും അതിന്റെ സ്‌കൂളുകളുടെയും ശുശ്രൂഷകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന പ്രൊട്ടസ്റ്റന്റ് എപിസ്‌കോപ്പല്‍ കത്തീഡ്രല്‍ ഫൗണ്ടേഷന്റെ ചെയര്‍പേഴ്സണ്‍ കൂടിയാണ് മരിയന്‍ എഡ്ഗര്‍.
Also Read: തോല്‍വി, അക്രമം, വിവാദങ്ങള്‍; ഒടുവില്‍ 'ജനകീയനായി' ട്രംപിന്റെ തിരിച്ചുവരവ്
വംശീയ സമത്വത്തിനും കുടിയേറ്റ അവകാശങ്ങള്‍ക്കും LGBTQ+ അവകാശങ്ങള്‍ക്കു പരിസ്ഥിതി സംരക്ഷണത്തിനമായി നിരന്തരം ശബ്ദമുയര്‍ത്തുന്ന ആത്മീയ നേതാവാണ് മരിയന്‍ എഡ്ഗര്‍ ബുഡ്ഡെ.
അമേരിക്കന്‍ പ്രഡിഡന്റായി ചുമതലയേറ്റെടുത്ത ട്രംപ്, ഭാര്യ മെലാനിയ, ജെഡി വാന്‍സിനും ഒപ്പം മുന്‍നിരയില്‍ ഇരിക്കുമ്പോഴായിരുന്നു ബിഷപ്പിന്റെ അഭ്യര്‍ഥന. കുടിയേറ്റക്കാര്‍ക്കു വേണ്ടിയും ബിഷപ്പ് വാദിച്ചു. ഭാവഭേദമേതുമില്ലാതെയാണ് ട്രംപ് ബിഷപ്പിന്റെ അഭ്യര്‍ഥന കേട്ടത്. പരിപാടിക്ക് ശേഷം മാധ്യമങ്ങളെക്കണ്ട ട്രംപ് പ്രാര്‍ഥനാ യോഗം വിചാരിച്ച അത്ര നന്നായില്ലെന്നും ഇനിയും മെച്ചപ്പെടുത്താമായിരുന്നെന്നും അറിയിച്ചു.