കാണാതായ അർജുന്റെ സഹോദരീ ഭർത്താവ് ജിതിനാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയത്
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്തുന്നതിനായി കുടുംബം കർണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കാണാതായ അർജുന്റെ സഹോദരീ ഭർത്താവ് ജിതിനാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയത്. ഡ്രഡ്ജർ എത്തിച്ച് ഷിരൂരിൽ തെരച്ചിൽ നടത്തുമെന്ന് സിദ്ധരാമയ്യ കുടുംബത്തിന് ഉറപ്പുനൽകി. ഇക്കാര്യത്തിൽ കളക്ടർക്ക് നിർദേശം നൽകുമെന്നും കർണാടക മുഖ്യമന്ത്രി അറിയിച്ചു. എം. കെ. രാഘവൻ എം.പിയും കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു.
തെരച്ചിലിനായി ഡൈവിങ്ങിന് അനുമതി കിട്ടുന്നില്ലെന്നും, ഡ്രഡ്ജിങ്ങ് മെഷീൻ എത്തിച്ച് മണ്ണെടുത്താൽ മാത്രമേ ഇനി തെരച്ചിൽ സാധ്യമാകൂവെന്ന് മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപെ അർജുൻ്റെ വീട് സന്ദർശിച്ചതിന് ശേഷം പറഞ്ഞിരുന്നു. പലതവണ അര്‍ജുന് വേണ്ടി ഗംഗാവലി പുഴയിൽ തെരച്ചില്‍ നടത്തിയ ആളാണ് മാല്‍പെ. ലോറിയിൽ മരം കെട്ടിയ കയർ ഉൾപ്പെടെയുള്ള ഭാഗങ്ങൾ സംഘം കണ്ടെത്തിയെങ്കിലും അർജുനെ കുറിച്ച് സൂചനകൾ ഒന്നും ലഭിച്ചിരുന്നില്ല.
READ MORE: അച്ചടക്ക നടപടിക്ക് അംഗീകാരം; പി.കെ. ശശിക്ക് ഇനി പ്രാഥമിക അംഗത്വം മാത്രം; പാർട്ടി പദവികൾ നഷ്ടമാകും
ജൂലൈ 16നാണ് കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ അർജുനെ കാണാതായത്. പിന്നാലെ, അർജുനെ കണ്ടെത്താൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അതിന് സാധിച്ചില്ല. പ്രതികൂല കാലാവസ്ഥയെ തുടർന്ന് പലതവണ പുഴയിലിറങ്ങിയുള്ള പരിശോധന നിർത്തിവെക്കേണ്ടി വന്നിരുന്നു.
READ MORE: VIDEO/ വസ്ത്രം കണ്ട് സമ്പന്നനെന്ന് തെറ്റിദ്ധരിച്ച് തട്ടിക്കൊണ്ട് പോയി; പൊലീസിൻ്റെ നാടകീയ രക്ഷപ്പെടുത്തൽ ഉറക്കത്തിനിടെ..