ഗുരുതരാവസ്ഥയിലായ ജംഷീറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് തെരുവത്ത് ബസാറിൽ ലഹരിക്കടിമയായ പിതാവ് മകനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചു. അത്താണിക്കൽ ബീച്ച് സ്വദേശി ജംഷീറിനെയാണ് പിതാവ് കൊല്ലാൻ ശ്രമിച്ചത് . സംഭവത്തിൽ പിതാവ് ജാബിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് വൈകീട്ടോടെയാണ് അതിദാരുണ സംഭവം നടക്കുന്നത്. ഗുരുതരാവസ്ഥയിലായ ജംഷീറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവ് ജാബിർ വർഷങ്ങളായി ലഹരിക്കടിമയാണെന്നാണ് വിവരം.