വഖഫ് ബില്ലിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യും; പി.കെ. കുഞ്ഞാലിക്കുട്ടി ഡൽഹിയിലേക്ക്
logo

ന്യൂസ് ഡെസ്ക്

Last Updated : 06 Apr, 2025 12:55 PM

കേസുമായി ബന്ധപ്പെട്ട് മുതിർന്ന അഭിഭാഷകൻ കപിൽ സിബലുമായി നാളെ ചർച്ച നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

KERALA


വഖഫ് ബില്ലിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. നിയമ ഭേദഗതിയിൽ ശക്തമായി എതിർപ്പ് അറിയിച്ചതാണെന്നും കേസുമായി ബന്ധപ്പെട്ട് മുതിർന്ന അഭിഭാഷകൻ കപിൽ സിബലുമായി നാളെ ചർച്ച നടത്തുമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. മുനമ്പം പ്രശ്നം സംസ്ഥാനത്ത് തന്നെ പരിഹരിക്കാൻ കഴിയും, പ്രശ്നം പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാരിന് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ALSO READ: പ്രസംഗത്തിൻ്റെ ഭാഗങ്ങൾ അടർത്തിയെടുത്ത് വർഗീയവാദിയാക്കുന്നു, മലപ്പുറത്തെ വിദ്യാഭ്യാസമേഖല മുസ്ലീം ലീഗിൻ്റെ കയ്യിൽ; വിവാദപരാമർശത്തിൽ വിശദീകരണവുമായി വെള്ളാപ്പള്ളി


വഖഫ് നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ പി.കെ. കുഞ്ഞാലിക്കുട്ടി ഡൽഹിയിലേക്ക് തിരിക്കും. നിയമനടപടികൾ ഏകോപിപ്പിക്കുകയാണ് ഉദ്ദേശം. കബിൽ സിബൽ അടക്കമുള്ള നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തും. ഇന്ന് ഉച്ചയോടെയാണ് കുഞ്ഞാലിക്കുട്ടി ഡൽഹിയിലേക്ക് തിരിക്കുന്നത്.


ALSO READ: "വെള്ളാപ്പള്ളി പറഞ്ഞതിൽ എന്താണ് തെറ്റ്? അത് യാഥാർഥ്യമാണ് ജ്യോഗ്രഫി ഒരു പ്രത്യേക രീതിയിൽ ആകുമ്പോൾ അവിടെ ജനാധിപത്യവും, മതേതരത്വവും ഉണ്ടാകില്ല"


മലപ്പുറത്തിനെതിരെ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ വിവാദപരാമർശത്തിന് ഒരു പിന്തുണയും കിട്ടിയിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭൂമി കുലുങ്ങും എന്ന് കരുതിയുള്ള പരാമർശമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത്രയും വൃത്തികെട്ട പ്രസ്താവന ചർച്ചയാക്കാൻ താല്പര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.


Share This