സൗദിയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായതോടെയാണ് റമദാൻ 29 പൂർത്തിയാക്കി വിശ്വാസികൾ നാളെ പെരുന്നാൾ ആഘോഷിക്കുന്നത്
ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ പെരുന്നാൾ. സൗദിയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായതോടെയാണ് റമദാൻ 29 പൂർത്തിയാക്കി വിശ്വാസികൾ നാളെ പെരുന്നാൾ ആഘോഷിക്കുന്നത്. സൗദി അറേബ്യയിലെ തുമൈര്‍, ഹോത്ത സുദൈര്‍ എന്നിവിടങ്ങളിലാണ് മാസപ്പിറവി ദൃശ്യമായത്.
ALSO READ: ലോകത്തിൻ്റെ കണ്ണീരായി മ്യാൻമർ; മരണം 1000 കടന്നു, 2,376 പേർക്ക് പരിക്ക്
മക്കയിൽ പെരുന്നാൾ നമസ്കാരം രാവിലെ 6.30നാണ്. ഒമാന്‍ ഒഴികെയുള്ള രാജ്യങ്ങള്‍ റമദാന്‍ 29 പൂര്‍ത്തീകരിച്ചാണ് ചെറിയ പെരുന്നാളിനെ വരവേല്‍ക്കുന്നത്.
എന്നാൽ ഒമാനിൽ തിങ്കളാഴ്ചയാണ് പെരുന്നാൾ. മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഒമാനില്‍ തിങ്കളാഴ്ചയായിരിക്കും ചെറിയ പെരുന്നാള്‍ എന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു. ഒമാനില്‍ റമദാന്‍ 30 പൂര്‍ത്തീകരിച്ചാണ് ചെറിയ പെരുന്നാളിനെ വരവേല്‍ക്കുന്നത്.