വാഹന ഇടപാടിലും, ബാങ്കിങിലും, യുപിഐയിലും വലിയ തോതിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്
രാജ്യത്ത് പുതിയ സാമ്പത്തിക വർഷത്തിന് ഇന്ന് തുടക്കമാകും. ഓഹരി വിപണിയെയും ബിസിനസ് സ്ഥാപനങ്ങളെയും വ്യക്തികളെ പോലും പിടിച്ച് കുലുക്കാൻ ഉതകുന്നതാണ് പുതിയ സാമ്പത്തിക വർഷം. നികുതിയിലും ഫീസിലും സേവനങ്ങളിലുമെല്ലാം ഇനി പുതിയ മാറ്റങ്ങൾ നടപ്പിലാകും. വാഹന ഇടപാടിലും, ബാങ്കിങിലും, യുപിഐയിലും വലിയ തോതിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്.
കേന്ദ്ര ബജറ്റിലുൾപ്പടെ പ്രഖ്യാപിക്കപ്പെട്ട മാറ്റങ്ങളോടെയാണ് പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നത്. സാമ്പത്തിക മേഖലയിൽ മാത്രമല്ല, എല്ലാ മേഖലയിൽ കാര്യമായ മാറ്റങ്ങളാണ് ഈ സാമ്പത്തിക വർഷവും നടക്കുന്നത്. ബജറ്റിലെ നികുതിയിളവുകളും പുതിയ സ്ലാബും നാളെ മുതൽ പ്രാബല്യത്തിൽ വരും. 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് ഇന്ന് മുതൽ നികുതി ബാധ്യത ഉണ്ടാകില്ല. വാഹനവിലയിൽ ഈ വർഷം രണ്ട് മുതൽ നാല് ശതമാനം വരെ വർധനവാണ് കണക്കാക്കുന്നത്. മാരുതി, ടാറ്റ മോട്ടോർസ്, കിയ, ഹ്യൂണ്ടായ്, ബിഎംഡബ്ല്യൂ, മഹീന്ദ്ര തുടങ്ങിയ കമ്പനികളുടെ കാറുകൾക്ക് വില കൂടും. 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ റോഡ് നികുതി വർധിക്കും.
ALSO READ: ശശി തരൂരിനെതിരെ നടപടി; എഐസിസി പ്രമേയ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി
ഭൂനികുതിയിലും ഇന്ന് മുതൽ മാറ്റമുണ്ടാകും. ഭൂമിയുടെ അളവനുസരിച്ച് സ്ലാബ് അടിസ്ഥാനത്തിൽ വർധനയുണ്ടാകും, അൻപത് ശതമാനം വരെയാണ് വർധനയുണ്ടാകുക. സൈബർ തട്ടിപ്പുകൾക്കെതിരെയുള്ള പുതിയ പദ്ധതിയും ഇന്നുമുതൽ നടപ്പിലാകും. ഇനി മുതൽ ഉപയോഗത്തിലില്ലാത്ത മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ച യുപിഐ അക്കൗണ്ടുകൾ പ്രവർത്തന രഹിതമാക്കും..മൂന്ന് മാസത്തോളം ഉപയോഗത്തിലില്ലാത്ത നമ്പറുകളാണ് യുപിഐ അക്കൗണ്ടിൽ നിന്നും നീക്കം ചെയ്യുന്നത്. 23 ഇനം കോടതി ഫീസുകളിലും ഇന്നുമുതൽ വർധനവുണ്ടാകും.
സഹകരണ ബാങ്കുകളുടെ ഗഹാനും റിലീസിനും നിരക്ക് കൂടും. തൊഴിലുറപ്പ് മേഖലയിലെ മിനിമം ദിവസ വേതനം കേരളത്തിൽ നാളെ മുതൽ 346 രൂപയിൽ നിന്നും 369 രൂപയായി വർധിക്കും. നാളെ മുതൽ ജൂൺ മുപ്പത് വരെയുള്ള പാദത്തിൽ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് മാറ്റമില്ലാതെ തുടരും..ആദായനികുതി നിയമത്തിലെ ഭേതഗതി അനുസരിച്ച് വാടക്കക്ക് നൽകിയ വീടുകളിൽ നിന്നും ലഭിക്കുന്ന വരുമാനം നാളെ മുതൽ ബിസ്നസ് വരുമാനമായി കണക്കാക്കാനാകില്ല. ഇൻകം ഫ്രം ഹൗസ് പ്രോപർട്ടി ആയി ഈ വരുമാനം കണക്കാക്കും.