ക്ഷേത്രത്തിൽ ഉത്സവം കഴിഞ്ഞ് മടങ്ങവേ നടപ്പാലത്തിൽ നിന്നും പുഴയിലേക്ക് വീഴുകയായിരുന്നു
പത്തനംതിട്ട വലഞ്ചുഴിയിൽ അച്ഛൻകോവിലാറിൽ വീണ് 15കാരി മരിച്ചു. അച്ഛനൊപ്പം നടക്കുമ്പോൾ നടപ്പാലത്തിൽ നിന്ന് വഴുതി പുഴയിൽ വീഴുകയായിരുന്നു. പുഴയിൽ വീണ അച്ഛനും ഒപ്പം ഉണ്ടായിരുന്ന ആളും നീന്തി കയറി. അഴൂർ സ്വദേശിനി ആവണിയാണ് മരിച്ചത്. ക്ഷേത്രത്തിൽ ഉത്സവം കഴിഞ്ഞ് മടങ്ങവേ നടപ്പാലത്തിൽ നിന്നും പുഴയിലേക്ക് വീഴുകയായിരുന്നു.
കാണാതായ പെൺകുട്ടിയെ ഫയർഫോഴ്സ് എത്തി നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.