fbwpx
കാംബ്ലിയുടെ ആരോഗ്യനിലയില്‍ പുരോഗതി; 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഏക്‌നാഥ് ഷിന്‍ഡേ
logo

ന്യൂസ് ഡെസ്ക്

Posted : 25 Dec, 2024 07:35 PM

NATIONAL


മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ആരോഗ്യനിലയില്‍ പുരോഗതി. മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മൂത്രാശയ അണുബാധയെ തുടര്‍ന്നാണ് ശനിയാഴ്ച കാംബ്ലിയെ താനെയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ കാംബ്ലിയുടെ ചികിത്സയ്ക്കായി ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഷിന്‍ഡേയും മകനും എംപിയുമായ ശ്രീകാന്ത് ഷിന്‍ഡേയും ചേര്‍ന്ന് നടത്തുന്ന ഫൗണ്ടേഷനാണ് ധനസഹായം നല്‍കുക. ഷിന്‍ഡേയുടെ നിര്‍ദേശ പ്രകാരം സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ മങ്കേഷ് ചിവ്‌തേ കാംബ്ലിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. കാംബ്ലിക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ഷിന്‍ഡേ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Also Read: പന്തിനെ 'കോപ്പിയടിക്കുന്ന' പാക് യുവതാരം; പുത്തൻ താരോദയമായി സെയീം അയൂബ്


ചികിത്സയ്ക്കായി 5 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നാണ് ഷിന്‍ഡേ പ്രഖ്യാപിച്ചത്. ഡോ. ശ്രീകാന്ത് ഷിന്‍ഡേ ഫൗണ്ടേഷനിലൂടെ അടുത്ത ആഴ്ച പണം നല്‍കും. കാംബ്ലിയുടെ കുടുംബത്തിനുള്ള പിന്തുണ തുടരുമെന്നും ഷിന്‍ഡേ അറിയിച്ചിട്ടുണ്ട്.

സാമ്പത്തിക സഹായം പ്രഖ്യാപിച്ച ഷിന്‍ഡേയ്ക്ക് നന്ദി അറിയിച്ച് കാംബ്ലിയും രംഗത്തെത്തി. ഷിന്‍ഡേയെ നേരിട്ട് കാണാനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു.

മൂത്രാശയ അണുബാധയെ തുടര്‍ന്ന് ശനിയാഴ്ചയാണ് കാംബ്ലിയെ താനെയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാംബ്ലിയുടെ മെഡിക്കല്‍ ബില്‍ ഏറ്റെടുക്കണമെന്ന് അഭ്യര്‍ഥിച്ച് അദ്ദേഹത്തിന്റെ സുഹൃത്ത് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

KERALA
സാംസ്‌കാരിക മണ്ഡലത്തിൽ വെളിച്ചം പകർന്നു കത്തിക്കൊണ്ടിരുന്ന വിളക്കാണ് അണഞ്ഞത്; എം.ടിയുടെ വിയോഗത്തില്‍ അനുശോചിച്ച് സജി ചെറിയാന്‍
Also Read
user
Share This

Popular

KERALA
KERALA
പുസ്തകങ്ങളുടെ പൂമുഖത്ത് മലയാളിയെ പിടിച്ചിരുത്തിയ എം.ടി