തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു.
കോഴിക്കോട് പെരുമണ്ണയില്‍ വന്‍ തീപിടിത്തം. ട്രാന്‍സ്‌ഫോമറിനാണ് ആദ്യം തീപിടിച്ചത്. പിന്നാലെ തൊട്ടടുത്തുള്ള ആക്രിക്കട, റേഷന്‍ കട, പള്ളി എന്നിവിടങ്ങളിലേക്ക് തീ പടരുകയായിരുന്നു. ആക്രിക്കട പൂര്‍ണമായും കത്തി നശിച്ചു.
ALSO READ:പീച്ചി ഡാമിന്റെ റിസർവോയറിൽ വീണ ഒരു കുട്ടി മരിച്ചു; മൂന്ന് കുട്ടികളുടെ നില അതീവ ഗുരുതരം
പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും സമയോചിത ഇടപെടല്‍ മൂലമാണ് തീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് നിയന്ത്രിച്ചത്. അഞ്ച് മണിയോടെ തീപിടിത്തം പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു.