fbwpx
കുർബാന തർക്കത്തിൽ സമവായം, പ്രാർഥന യജ്ഞം അവസാനിപ്പിച്ചു വൈദികർ മടങ്ങി; അടുത്ത ഘട്ട ചർച്ച 20ന്
logo

ന്യൂസ് ഡെസ്ക്

Last Updated : 13 Jan, 2025 10:37 AM

പൂർണമായ പ്രശ്നപരിഹാരത്തിനായി വൈദികരോട് പാംപ്ലാനി ഒരു മാസം സമയം ആവശ്യപ്പെട്ടു

KERALA


എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം സമവായത്തിലേക്ക്. വൈദികരുമായി മാർ ജോസഫ് പാംപ്ലാനി നടത്തിയ ചർച്ച വിജയകരം. പ്രാർഥനാ യജ്ഞം അവസാനിപ്പിച്ചു വൈദികർ മടങ്ങി. പൂർണമായ പ്രശ്നപരിഹാരത്തിനായി വൈദികരോട് പാംപ്ലാനി ഒരു മാസം സമയം ആവശ്യപ്പെട്ടു. അടുത്ത ഘട്ട ചർച്ച 20 ന് നടക്കും.

ഞങ്ങൾ മുന്നോട്ടു വച്ച കാര്യങ്ങൾ പരിഗണിച്ചു. പൂർണമായ പ്രശ്ന പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും പ്രാർത്ഥന യജ്ഞം നടത്തിയ വൈദികർ പറഞ്ഞു. പാംപ്ലാനിയുടെ ഇടപെടൽ പ്രതീക്ഷ നൽകുന്നതാണ്. നമ്മുടെ വൈദികർ എന്നാണ് പാംപ്ലാനി വിശേഷിപ്പിച്ചത്. പ്രശ്നങ്ങൾക്ക് ഉത്തരവാദി ജോർജ് ആലഞ്ചേരിയും, ബോസ്കോ പുത്തൂരും, ആൻഡ്രൂസ് താഴത്തും ആണെന്നും വൈദികർ പറഞ്ഞു.


ALSO READ: കുര്‍ബാന തര്‍ക്കം: കളക്ടറുടെ സമവായ ചർച്ച വിജയകരം; പൊലീസ് നടപടിയെടുത്ത 21 വൈദികരെയും ബിഷപ് ഹൗസിലേക്ക് തിരിച്ചു കയറ്റും


സിറോ മലബാര്‍ സഭ കുര്‍ബാന തര്‍ക്കത്തില്‍ എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനം സംഘര്‍ഷഭരിതമായിരുന്നു. ബിഷപ് ഹൗസിനകത്ത് സമരം നടത്തിയിരുന്ന വൈദികരെ പൊലീസ് പുലര്‍ച്ചെ ബലമായി നീക്കം ചെയ്തതോടെ ആരംഭിച്ച സംഘര്‍ഷം തെരുവിലേക്ക് നീങ്ങുകയായിരുന്നു. പല തവണ പൊലീസും വൈദികരുമായി ഏറ്റുമുട്ടി. മാധ്യമപ്രവര്‍ത്തകരെയും വിമത വിഭാഗം കൈയ്യേറ്റം ചെയ്തു. സമരം രൂക്ഷമായതോടെ അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബോസ്‌കോ പുത്തൂര്‍ രാജിവെക്കുകയും ബിഷപ്പ് ജോസഫ് പാംപ്ലാനിയെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തതോടെയാണ് സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചത്.

KERALA
'വി.ഡി. സതീശനോടും കുടുംബത്തിനോടും ആത്മാര്‍ഥമായി മാപ്പ് ചോദിക്കുന്നു'
Also Read
user
Share This

Popular

KERALA
KERALA
രാജി മമതയുടെ നിർദേശപ്രകാരം; ഇനി പോരാട്ടം മലയോര, വനമേഖലയിലെ ജനങ്ങൾക്കായി: പി.വി. അൻവർ