ഇന്ന് രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് പമ്പുകള്‍ അടച്ചിടുന്നത്.
സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ അടച്ചുള്ള സമരം ആരംഭിച്ചു. ഇന്ന് രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് പമ്പുകള്‍ അടച്ചിടുന്നത്. കോഴിക്കോട് പെട്രോളിയം ഡീലര്‍മാരും ടാങ്കര്‍ ഡ്രൈവര്‍മാരും തമ്മിലുള്ള തര്‍ക്കത്തില്‍ പ്രതിഷേധിച്ചാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്സിന്റെ സമരം.
കോഴിക്കോട് എച്ച്പിസിഎല്‍ ഓഫീസില്‍ ചര്‍ച്ചയ്‌ക്കെത്തിയ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ നേതാക്കളെ ടാങ്കര്‍ ലോറി ഡ്രൈവേഴ്‌സ് യൂണിയന്‍ നേതാക്കള്‍ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ചാണ് സമരം.
ALSO READ: വാളയാര്‍ കേസ്: മൂത്ത പെണ്‍കുട്ടിയുടെ മരണത്തിന് ഇന്ന് എട്ട് വയസ്
അതേസമയം ഇന്നത്തെ സമരത്തില്‍ നിന്നും ആറ് താലൂക്കുകളെ ഒഴിവാക്കിയിട്ടുണ്ട്. റാന്നി, കോന്നി, കോഴഞ്ചേരി, അടൂര്‍, ചെങ്ങന്നൂര്‍, എരുമേലി, എന്നീ താലൂക്കുകളെയാണ് സമരത്തില്‍ നിന്ന് ഒഴിവാക്കിയത്.