ദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്
പത്തനംതിട്ടയിൽ കായിക താരത്തെ പീഡിപ്പിച്ച കേസിൽ എഫ്ഐആറുകളുടെ എണ്ണം 29 ആയി. ജില്ലയിലെ കൂടുതൽ പൊലീസ് സ്റ്റേഷനുകളിലും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പന്തളം, മലയാലപ്പുഴ പൊലീസ് സ്റ്റേഷനുകളിൽ ഓരോ കേസുകൾ വീതമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതുവരെ 28 പേർ കേസിൽ അറസ്റ്റിലായിട്ടുണ്ട്. വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്.
അതേസമയം, കേസിന്റെ അന്വേഷണത്തിനായി ഡിഐജി അജിതാ ബീഗത്തിന്റെ മേല്‍നോട്ടത്തില്‍ 25 ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.
കേസ് ദേശീയ ശ്രദ്ധാ കേന്ദ്രമായതോടെയാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. അതിജീവിതയ്ക്ക് താല്‍ക്കാലിക നഷ്ടപരിഹാരം നല്‍കണമെന്നാണ് അജിതാ ബീഗം സമര്‍പ്പിച്ച പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുട്ടിയുടെ സംരക്ഷണത്തിന് ലെയ്സണ്‍ ഓഫീസറായി വനിതാ എസ്‌ഐയെ നിയോഗിച്ചിട്ടുണ്ട്.
കുട്ടിക്ക് കൗണ്‍സിലിങ് ഉള്‍പ്പടെ വിദഗ്ധ ചികിത്സ ആവശ്യമെന്നും കുട്ടിയുടെ തുടര്‍വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികളുടെ അറസ്റ്റിലേക്ക് നീങ്ങുമ്പോള്‍ കൃത്യം തെളിവുകളുടെ അന്വേഷണത്തിലായിരിക്കണമെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള നിര്‍ദേശം.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 62 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ അച്ഛന്റെ ഫോണ്‍ വഴി പെണ്‍കുട്ടിയെ ബന്ധപ്പെട്ടിരുന്നവരാണ് നിലവില്‍ പൊലീസിന്റെ പിടിയിലായത്. ജില്ലക്കുള്ളിലുള്ള മുഴുവന്‍ പ്രതികളെയും രണ്ട് ദിവസത്തിനകം പിടികൂടാനുള്ള നീക്കത്തിലാണ് പൊലീസ്.