വാളയാർ, ഗോവിന്ദാപുരം, ഗോപാലപുരം, നടുപുണി ചെക്ക്പോസ്റ്റുകളിലാണ് പരിശോധന നടന്നത്
പാലക്കാട്ടെ ആർടിഒ ചെക്ക് പോസ്റ്റുകളിൽ വീണ്ടും റെയ്ഡ് നടത്തി വിജിലൻസ്. അഞ്ച് ചെക്ക്പോസ്റ്റുകളിൽ നിന്നായി 1.77 ലക്ഷം രൂപയാണ് വിജിലൻസ് പിടികൂടിയത്. വാളയാർ, ഗോവിന്ദാപുരം, ഗോപാലപുരം, നടുപുണി ചെക്ക്പോസ്റ്റുകളിലാണ് പരിശോധന നടന്നത്.
കഴിഞ്ഞ 10-ാം തീയതി രാത്രി 11 മണി മുതലാണ് വിജിലൻസ് റെയ്ഡ് നടത്തി തുടങ്ങിയത്. തുടർന്ന് ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായും വിജിലൻസ് കണ്ടെത്തിയിരുന്നു.
ALSO READ: പെട്രോള്‍ അടച്ചുകൊണ്ടുള്ള സമരം ആരംഭിച്ചു; ഉച്ചയ്ക്ക് 12 മണി വരെ തുറക്കില്ല
ജില്ലാ അതിർത്തിയിലെ വിവിധ മോട്ടോർ വാഹന ചെക്ക് പോസ്റ്റുകൾ വഴി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്നുളള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസിന്റെ പരിശോധന.