fbwpx
ബഹ്റൈനില്‍ തീപിടിത്തം: 20 ൽ അധികം കടകൾ കത്തിനശിച്ചു
logo

ന്യൂസ് ഡെസ്ക്

Posted : 13 Jun, 2024 08:15 AM

ഓൾഡ് മനാമ മാർക്കറ്റിൽ വൻ തീപിടിത്തം.

BAHRAIN FIRE

ബഹ്റൈനിൽ ഉണ്ടായ തീപിടിത്തത്തിൽ ഇരുപതിലധികം കടകൾ കത്തിനശിച്ചു. രാജ്യ തലസ്ഥാനമായ മനാമയിലെ ഓൾഡ് മനാമ മാർക്കറ്റിൽ ബുധനാഴ്‌ച ഉണ്ടായ വൻ തീപിടിത്തത്തിലാണ് കടകൾ കത്തിനശിച്ചത്. ഏകദേശം 25 ഓളം കടകൾക്ക് തീപിടിച്ച് നശിച്ചതായാണ് വിവരം. മനാമ മാർക്കറ്റിലെ സിറ്റി മാക്സ് ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. അവിടെ നിന്നും സമീപത്തുള്ള മറ്റ് കടകളിലേക്ക് തീ പടർന്ന് പടരുകയായിരുന്നു. മലയാളികൾ ഉൾപ്പെടെ നിരവധി പേരുടെ കടകൾ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് തീപിടുത്തമുണ്ടായത്.

പല കടകളും പൂർണ്ണമായി കത്തി നശിച്ചിട്ടുണ്ട്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു . ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സാധാരണ വലിയ ജനത്തിരക്ക് ഉണ്ടാകാറുള്ള മാർക്കറ്റിൽ സ്ഥിതിഗതികൾ വഷളാകുന്നതിന് മുൻപ് സിവിൽ ഡിഫൻസ് സംഘമെത്തിയാണ് തീയണച്ചത്. 16 അഗ്നിശമന യന്ത്രങ്ങളും, 63 സേനാംഘങ്ങളെയുമാണ് ബഹ്റൈൻ സർക്കാർ രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചത്.തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ വ്യക്തമല്ല.  

FOOTBALL
നിലനിൽപ്പിൻ്റെ പോരിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്; കൊച്ചിയിൽ മുഹമ്മദൻസിനെ നേരിടും
Also Read
user
Share This

Popular

KERALA
KERALA
മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നത് അഭിമാനം, പരിപാടിക്ക് ആരെ വിളിക്കണമെന്നത് അവരുടെ ഇഷ്ടം: രമേശ് ചെന്നിത്തല