fbwpx
ബംഗ്ലാദേശ് വെള്ളപ്പൊക്കം: അഞ്ച് ദശലക്ഷത്തോളം ആളുകൾ കുടുങ്ങിക്കിടക്കുന്നു
logo

ന്യൂസ് ഡെസ്ക്

Last Updated : 24 Aug, 2024 12:30 PM

മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിതെന്ന് സർക്കാരിതര സംഘടനയായ BRAC-യിലെ കാലാവസ്ഥാ വ്യതിയാന ഡയറക്ടർ ലിയാക്കത്ത് അലി പ്രസ്താവനയിൽ പറഞ്ഞു

WORLD


ബംഗ്ലാദേശിൽ വെള്ളപ്പൊക്കത്തെ തുടർന്ന് അഞ്ച് ദശലക്ഷത്തോളം ആളുകൾ വിവിധ പ്രദേശങ്ങളിലുള്ള വെള്ളപ്പൊക്കത്തിൽ കുടുങ്ങി. സർക്കാർ കണക്കുകൾ പ്രകാരം 2018 ന് ശേഷമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കത്തെയാണ് ദക്ഷിണേഷ്യൻ രാജ്യം അഭിമുഖീകരിച്ചത്. വെള്ളപ്പൊക്കം അഞ്ച് നദികളേയും പതിനൊന്ന് ജില്ലകളെയും ബാധിച്ചതിനാൽ മരണസംഖ്യ 15 ആയി ഉയർന്നുവെന്നാണ് കണക്കുകൾ പറയുന്നത്. മാരകമായ രാഷ്ട്രീയ പ്രതിഷേധങ്ങളാലും അക്രമങ്ങളാലും അടുത്തിടെ ബാധിക്കപ്പെട്ട 170 ദശലക്ഷം ജനങ്ങളുള്ള രാജ്യത്തിന് കടുത്ത തിരിച്ചടിയാണ് ഇപ്പോഴുണ്ടായ വെള്ളപ്പൊക്കം.

ALSO READ: ഇന്ത്യ നിഷ്പക്ഷരല്ല, സമാധാനത്തിൻ്റെ പക്ഷത്തെന്ന് മോദി; പിന്തുണയ്ക്ക് നന്ദിയറിയിച്ച് സെലൻസ്കി

മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിതെന്ന് സർക്കാരിതര സംഘടനയായ BRAC-യിലെ കാലാവസ്ഥാ വ്യതിയാന ഡയറക്ടർ ലിയാക്കത്ത് അലി പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തുടനീളം ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്, മഴ തുടരുന്നതിനാൽ പല സ്ഥലങ്ങളിലും സ്ഥിതി കൂടുതൽ വഷളാകുമെന്ന് കരുതുന്നതായും BRAC ൻ്റെ പ്രസ്താവനയിൽ പറയുന്നു. വെള്ളപ്പൊക്കത്തിൽ കുടുങ്ങിക്കിടക്കുന്ന ജനങ്ങൾക്ക് ആവശ്യമായ ഭക്ഷണവും അടിയന്തര വൈദ്യസഹായവും എത്തിക്കുന്നുണ്ടെന്നാണ് സർക്കാറിൻ്റെ വാദം.

പ്രളയബാധിതർക്കായി 3,176 ക്യാമ്പുകൾ ഒരുക്കുകയും 639 മെഡിക്കൽ ടീമുകളെ വിന്യസിക്കുകയും ചെയ്തതായും ഇവർ വ്യക്തമാക്കി. ടെലികമ്മ്യൂണിക്കേഷനിലെ തകരാറുകൾ, ഗതാഗത തടസങ്ങൾ, റോഡുകളും ഹൈവേകളും വെള്ളത്തിനടിയിലായത് രക്ഷാപ്രവർത്തനത്തെ സങ്കീർണ്ണമാക്കുന്നതായും BRAC പറയുന്നു.



KERALA
മുണ്ടക്കൈ പുനരധിവാസം: ഇപ്പോള്‍ പുറത്തുവിട്ട ലിസ്റ്റ് അന്തിമമല്ല; എല്ലാ ദുരന്തബാധിതരെയും കാണുന്നത് ഒരുപോലെ: കെ. രാജന്‍
Also Read
user
Share This

Popular

KERALA
KERALA
നടിയെ ആക്രമിച്ച കേസ്: തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി