fbwpx
മധ്യ, കിഴക്കൻ യൂറോപ്പിൽ കനത്ത മഴ; നാല് പേർക്ക് ദാരുണാന്ത്യം
logo

ന്യൂസ് ഡെസ്ക്

Last Updated : 14 Sep, 2024 08:32 PM

ചെക്ക് റിപ്പബ്ലിക്കിലുടനീളം 38 സ്ഥലങ്ങളിൽ ഏറ്റവും ഉയർന്ന വെള്ളപ്പൊക്ക മുന്നറിയിപ്പ് പ്രഖ്യാപിച്ചു

WORLD


മധ്യ, കിഴക്കൻ യൂറോപ്പിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നാല് പേർ മരിച്ചതായി എമർജൻസി സർവീസ് അറിയിച്ചു. ചെക്ക് റിപ്പബ്ലിക്കിലുടനീളം 38 സ്ഥലങ്ങളിൽ ഏറ്റവും ഉയർന്ന വെള്ളപ്പൊക്ക മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തലസ്ഥാനമായ പ്രാഗിൽ ഉയർന്ന വെള്ളപ്പൊക്ക സാധ്യതകൾ പ്രവചിച്ചതിനാൽ , പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മൃഗശാലകൾ അടച്ചതായി ചെക്ക് അധികൃതർ അറിയിച്ചു.

നദികൾ അപകടകരമായ നിലയിലേക്ക് ഉയർന്നതോടെ പോളണ്ടിൽ ആളുകളെ ഒഴിപ്പിക്കുന്ന നടപടി ആരംഭിച്ചിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. തെക്ക് കിഴക്കൻ റൊമാനിയൻ പ്രദേശമായ ഗലാറ്റിയിൽ നടത്തിയ തെരച്ചിലിലും രക്ഷാപ്രവർത്തനത്തിലും മരിച്ച നാലുപേരെ കണ്ടെത്തിയതായി എഎഫ്‌പി വാർത്താ ഏജൻസിയോട് എമർജൻസി സർവീസ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്തിൻ്റെ 19 മേഖലകളിൽ നിരവധി ആളുകളെ അവരുടെ വീടുകളിൽ നിന്ന് രക്ഷപ്പെടുത്തിയതായും അവർ കൂട്ടിച്ചേർത്തു.

ALSO READ: ജ്യൂസിൽ മൂത്രം കലർത്തി നൽകി; ജ്യൂസ് വിൽപ്പനക്കാരനെയും സഹായിയേയും പൊലീസ് അറസ്റ്റ് ചെയ്തു


പോളണ്ടിൽ , ചെക്ക് അതിർത്തിയായ മൊറോവിൻ്റെയും ഗ്ലക്കോളാസിയുടെയും സമീപമുള്ള ചെറിയ പട്ടണങ്ങളിലെ താമസക്കാർ അപകടകരമായ സാഹചര്യം അഭിമുഖീകരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി ടോമാസ് സീമോണിയാക്ക് പറഞ്ഞു. ഗ്ലക്കോളാസിയിൽ നദിയിലെ ജലനിരപ്പ് ഉയർന്നതിനാൽ സമീപത്തെ തെരുവുകളിൽ താമസിക്കുന്നവരെ ഒഴിപ്പിച്ചിട്ടുണ്ട്. ഇവിടുത്തെ സാഹചര്യം വളരെ മോശമാണെന്നും സീമോണിയാക്ക് കൂട്ടിച്ചേർത്തു.


KERALA
ക്ഷേമ പെൻഷൻ തട്ടിപ്പിൽ സർക്കാർ നടപടി തുടരുന്നു: 38 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ, പണം 18% പലിശ സഹിതം തിരിച്ചു പിടിക്കും
Also Read
user
Share This

Popular

KERALA
KERALA
മലയാളത്തിന്റെ മഞ്ഞ് കാലം മാഞ്ഞു; എംടിയെ യാത്രയാക്കി കേരളം