തമിഴ്നാട് സ്വദേശികളായ മുത്തു അക്കലു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്
കണ്ണൂർ പാപ്പിനിശേരിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ. തമിഴ്നാട് സ്വദേശികളായ മുത്തു അക്കലു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. താമസ സ്ഥലത്തെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. വളട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചു.
കുട്ടിയുടെ അച്ഛനെയും അമ്മയേയും, സഹോദരൻ്റെ മകളേയും അനേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. അമ്മയ്‌ക്കൊപ്പം കിടന്ന കുഞ്ഞിനെ കാണാതാവുകയായിരുന്നു. കുഞ്ഞിനെ കാണാനില്ലെന്ന വിവരം സഹോദരൻ്റെ 12 വയസുകാരിയായ മകളാണ് വീട്ടുകാരോട് പറഞ്ഞത്. സമീപത്തെ കുറ്റിക്കാട്ടിൽ ഉൾപ്പെടെ പരിശോധന നടത്തിയിരുന്നു. കിണറ്റിൽ കണ്ടത് പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയ കുഞ്ഞിൻ്റെ മൃതദേഹം ബംഗാൾ സ്വദേശികളാണ് പുറത്തെടുത്തത്.