കെ. റാഷയെ മലബാർ ഡിസ്റ്റിലറീസ് ജനറൽ മാനേജരാക്കിയ ഉത്തരവാണ് റദ്ദാക്കിയത്
വിജിലൻസ് കേസിൽപ്പെട്ടയാളെ മലബാർ ഡിസ്റ്റിലറീസ് ജനറൽ മാനേജറാക്കിയ ഉത്തരവ് റദ്ദാക്കി ബെവ്കോ. കെ. റാഷയെ മലബാർ ഡിസ്റ്റിലറീസ് ജനറൽ മാനേജരാക്കിയ ഉത്തരവാണ് റദ്ദാക്കിയത്. കെ. റാഷയെ ബെവ്കോ ഭരണ വിഭാഗത്തിൽ മാറ്റി നിയമിച്ചു. ഉത്തരവിന്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.
ALSO READ: EXCLUSIVE | വിജിലൻസ് കേസിൽപ്പെട്ട ഉദ്യോഗസ്ഥ മലബാർ ഡിസ്റ്റിലറീസ് ജനറൽ മാനേജർ; നിയമനം വിവാദത്തിൽ
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പെട്ട റാഷയെ നേരത്തേ സസ്പെന്റ് ചെയ്തിരുന്നു. സസ്പെൻഷൻ പിൻവലിച്ച് റാഷയെ മലബാർ ഡിസ്റ്റിലറീസ് ജനറൽ മാനേജരാക്കിയത് പുറത്ത് കൊണ്ടുവന്നത് ന്യൂസ് മലയാളമാണ്. റാഷയെ ജനറൽ മാനേജരാക്കിയതിന് പിന്നിൽ രാഷ്ട്രീയ സമ്മർദമാണെന്ന ആരോപണം ഉയർന്നിരുന്നു.