കോട്ടയം കഞ്ഞിക്കുഴി മുട്ടമ്പലത്തെ ഫ്‌ളാറ്റിലാണ് ജേക്കബ് തോമസ് താമസിച്ചിരുന്നത്
കോട്ടയം സ്വദേശിയായ ഐടി കമ്പനി ജീവനക്കാരൻ ജീവനൊടുക്കി. എറണാകുളം കാക്കനാടുള്ള ലിൻവേയ്സ് ടെക്നോളജീസിലെ കമ്പ്യൂട്ടർ എഞ്ചിനീയർ ജേക്കബ് തോമസ് (23) ആണ് ജീവനോടുക്കിയത്. ജോലി സമ്മർദം കാരണമാണ് ജീവനൊടുക്കിയതെന്നാണ് വിവരം. ഫ്ലാറ്റിൽ നിന്ന് ചാടി മരിക്കുകയായിരുന്നു. ജോലി സമ്മർദം താങ്ങാനാവുന്നില്ലെന്നാണ് മരിക്കും മുൻപ് ജേക്കബ് അമ്മയ്ക്ക് അയച്ച വീഡിയോ സന്ദേശം.
കോട്ടയം കഞ്ഞിക്കുഴി മുട്ടമ്പലത്തെ ഫ്‌ളാറ്റിലാണ് ജെക്കബ് തോമസ് താമസിച്ചിരുന്നത്. ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് ജേക്കബ് ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയത്. രാത്രി ഏറെ വൈകി ഇയാൾ ജൊലി ചെയ്തിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്. പുലർച്ചെ മാതാപിതാക്കളാണ് മകനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസെത്തി മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ ഈസ്റ്റ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)