ഒക്ടോബർ 16 മുതൽ ആരംഭിക്കുന്ന പുതിയ സീസൺ 2025 മെയ് 11 വരെ നീണ്ടുനിൽക്കും
ഈ വർഷത്തെ ദുബായ് ഗ്ലോബൽ വില്ലേജ് 29 സീസണിന്റെ തീയതികൾ പ്രഖ്യാപിച്ചു. ഒക്ടോബർ 16 മുതൽ ആരംഭിക്കുന്ന പുതിയ സീസൺ 2025 മെയ് 11 വരെ നീണ്ടുനിൽക്കും. പുതിയ സീസണിൽ ഒട്ടേറെ ആകർഷണങ്ങൾ ഉണ്ടാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കൂടുതൽ സാംസ്കാരിക കലാപ്രകടനങ്ങൾ, കൂടുതൽ വിനോദങ്ങൾ, രാജ്യാന്തര ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും ഇത്തവണ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ വർഷത്തെ 28-ാം സീസണിൽ 10 ദശലക്ഷം സന്ദർശകരുമായി ഒരു പുതിയ റെക്കോർഡ് തന്നെ ഗ്ലോബൽ വില്ലേജ് സൃഷ്ടിച്ചിരുന്നു. 400-ലധികം കലാകാരന്മാർ പങ്കെടുത്ത കഴിഞ്ഞ സീസണിൽ 27 പവലിയനുകളിലായി 90 സംസ്കാരങ്ങൾ ആണ് പ്രദർശിപ്പിച്ചത്. ഏകദേശം 40,000-ത്തിലധികം കലാ പ്രകടനങ്ങൾക്കാണ് പ്രേക്ഷകർ സാക്ഷ്യം വഹിച്ചത്.
ALSO READ: പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ നഗരത്തിലെ ഗതാഗത തിരക്ക് കുറയ്ക്കാനുള്ള നടപടികളുമായി കുവൈത്ത്
200-ലധികം റൈഡുകളും വിനോദ ആകർഷണങ്ങളും കഴിഞ്ഞ സീസണിൽ ഉൾപ്പെടുത്തിയിരുന്നു. കൂടാതെ 3,500 ഷോപ്പിംഗ് ഔട്ട്‌ലെറ്റുകളും 250 ഡൈനിംഗ് ഓപ്ഷനുകളും ഉണ്ടായിരുന്നു. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്കും 65 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും, ഭിന്നശേഷിക്കാർക്കും സാധാരണയായി ഗ്ലോബൽ വില്ലേജ് ടിക്കറ്റുകൾ സൗജന്യമാണ്.