fbwpx
എംഎല്‍എയെ സ്വാധീനിക്കാൻ ശ്രമിച്ചത് ഗുരുതര അച്ചടക്കലംഘനം; എസ്പി സുജിത് ദാസിനെതിരെ നടപടിക്ക് ശുപാർശ
logo

ന്യൂസ് ഡെസ്ക്

Last Updated : 02 Sep, 2024 10:47 AM

റേഞ്ച് ഡിഐജി എസ്. അജീത ബീഗമാണ് ഡിജിപിക്ക് റിപ്പോർട്ട്‌ സമർപ്പിച്ചത്

KERALA

sujith das


പി.വി. അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിനെത്തുടർന്ന്  എസ്‍പി സുജിത് ദാസിനെതിരെ നടപടിക്ക് ശുപാർശയുമായി വകുപ്പുതല റിപ്പോർട്ട്.  സർവീസ് ചട്ടം ലംഘിച്ചെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. എംഎൽഎയെ സ്വാധീനിക്കാൻ ശ്രമിച്ചത് ഗുരുതര അച്ചടക്കലംഘനമാണ്.  'പരാതി പിൻവലിക്കാൻ എംഎൽഎയോട് പറഞ്ഞത് തെറ്റാണെന്നും, ഓഡിയോ പുറത്തുവന്നത് പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.  റേഞ്ച് ഡിഐജി എസ്. അജിത ബീഗമാണ് ഡിജിപിക്ക് റിപ്പോർട്ട്‌ സമർപ്പിച്ചത്. റിപ്പോർട്ട്‌ ഡിജിപി ഇന്ന് സർക്കാരിന് കൈമാറും.

പി.വി. അൻവർ എംഎൽഎയുമായി കഴിഞ്ഞ ശനിയാഴ്ച എസ്പി നടത്തിയ ഫോൺ സംഭാഷണം പുറത്തായതാണ് നടപടിക്ക് ആസ്പദമായ സംഭവം. എഡിജിപി അജിത് കുമാർ ബന്ധുക്കൾ വഴി സാമ്പത്തിക ഇടപാട് നടത്തുന്നുവെന്നായിരുന്നു അൻവറിനോട് സുജിത് ദാസ് പറഞ്ഞത്. അന്വേഷണത്തിൻ്റെ ഭാഗമായി സുജിത് ദാസിനെ സർവീസിൽ നിന്ന് മാറ്റിനിർത്തിയിരുന്നു. എഡിജിപിക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിൽ സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണായകമാണ്.

READ MORE: പി.വി. അൻവർ എംഎൽഎയുടെ ആരോപണം: എഡിജിപിക്കെതിരായ ആരോപണം അന്വേഷിക്കാന്‍ പ്രത്യേക കമ്മിറ്റി?


ഇതിനിടെ എഡിജിപി അജിത് കുമാറും മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് ഒരേ വേദിയിലെത്തും. കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷൻ്റെ സംസ്ഥാന സമ്മേളന സമാപനത്തിലാണ് മുഖ്യമന്ത്രിയും എഡിജിപിയും ഒന്നിച്ച് പങ്കെടുക്കുന്നത്.

READ MORE: ലൈംഗികപീഡന പരാതി: മുകേഷിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

Also Read
user
Share This

Popular

WORLD
KERALA
WORLD
വെടിനിർത്തല്‍ ച‍ർച്ചകള്‍ക്കിടെ ​ഗാസയില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍; ​ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 62 പേ‍ർ