fbwpx
പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സംഗശ്രമമല്ല; വിചിത്ര നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി
logo

ന്യൂസ് ഡെസ്ക്

Last Updated : 19 Mar, 2025 11:49 PM

പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുക, പൈജാമയുടെ ചരട് വലിച്ച് പൊട്ടിക്കുക തുടങ്ങിയവയ്ക്ക് ബലാത്സംഗക്കുറ്റം ചുമത്താനാകില്ല എന്നാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര ഉൾപ്പെട്ട സിംഗിൾ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്

NATIONAL


പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സംഗശ്രമമല്ലെന്ന വിചിത്ര നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി. പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുക, പൈജാമയുടെ ചരട് വലിച്ച് പൊട്ടിക്കുക തുടങ്ങിയവയ്ക്ക് ബലാത്സംഗക്കുറ്റം ചുമത്താനാകില്ല എന്നാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര ഉൾപ്പെട്ട സിംഗിൾ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. ഐപിസി 376 (ബലാത്സംഗ ശ്രമം) വകുപ്പുകൾ പ്രകാരം കുറ്റപത്രം സമർപ്പിക്കാൻ സമൻസ് അയച്ച കീഴ്‌ക്കോടതിയുടെ ഉത്തരവിനെതിരെ രണ്ട് പ്രതികൾ സമർപ്പിച്ച പുനഃപരിശോധനാ ഹർജി പരിഗണിക്കുന്നതിനിടെയാണ് നിരീക്ഷണം.


ALSO READ: സംഘർഷമൊഴിയാതെ മണിപ്പൂർ; ഒരാൾ വെടിയേറ്റ് മരിച്ചു


പ്രോസിക്യൂഷൻ കേസ് പ്രകാരം, 2021ൽ പ്രതികളായ പവനും ആകാശും 11 വയസുകാരിയായ പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി. ഇരയുടെ മാറിടത്തിൽ സ്പർശിക്കുകയും, അവരിൽ ഒരാളായ ആകാശ് അവളുടെ പൈജാമയുടെ ചരട് പൊട്ടിച്ച് വലിച്ചിഴയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, അതിനിടയിൽ, വഴിയാത്രക്കാരും മറ്റുള്ളരും ഇടപെട്ടു. അതോടെ, പ്രതികൾ ഇരയെ ഉപേക്ഷിച്ച് സ്ഥലത്ത് നിന്ന് ഓടിപ്പോകുകയായിരുന്നു.


ALSO READ: ജമ്മുകശ്മീരിൽ ദുരൂഹസാഹചര്യത്തിൽ 17 പേർ മരിച്ച സംഭവം: മൃതദേഹങ്ങളിൽ നിന്ന് വിഷാംശം കണ്ടെത്തിയെന്ന് സർക്കാർ


പോക്‌സോ നിയമത്തിന്റെ പരിധിയിൽ വരുന്ന ബലാത്സംഗ ശ്രമമോ അല്ലെങ്കിൽ ലൈംഗികാതിക്രമത്തിന് ശ്രമിച്ചതോ ആയ കേസാണെന്ന് കണ്ടെത്തി, ബന്ധപ്പെട്ട വിചാരണ കോടതി പോക്സോ നിയമപ്രകാരമുള്ള സെക്ഷൻ 376, സെക്ഷൻ 18 എന്നിവ ചുമത്തി. പരാതിയുടെ അടിസ്ഥാനത്തില്‍, ഐപിസി 376-ാം വകുപ്പ് പ്രകാരമുള്ള ഒരു കുറ്റകൃത്യവും നടന്നിട്ടില്ലെന്നും കേസ് ഐപിസി 354, 354(ബി) വകുപ്പുകളുടെയും പോക്സോ നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകളുടെയും പരിധിക്കപ്പുറത്തേക്ക് പോകുന്നില്ലെന്നും വാദിച്ചുകൊണ്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.


Also Read
user
Share This

Popular

NATIONAL
KERALA
പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സംഗശ്രമമല്ല; വിചിത്ര നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി