മുന്‍വിധിയോടെയാണ് ആരോഗ്യമന്ത്രി ചര്‍ച്ച നടത്തിയത്. ഏറ്റവും ക്രൂരനായ മുഖ്യമന്ത്രിയുടെ മുഖം തുറന്നുകാട്ടുന്നതാണ് ഈ അവഗണന.ആശാ വര്‍ക്കര്‍മാരുടെ കണ്ണീരിലും ദുരിതത്തിലുമാണ് പിണറായി നവകേരളം സൃഷ്ടിക്കുന്നത്.നവകേരള സങ്കല്‍പ്പത്തില്‍ തൊഴിലാളികളോട് കടക്ക് പുറത്തെന്ന സമീപനമെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.
ആശാവർക്കർമാരുടെ സമരം ഒത്തു തീർപ്പാക്കാൻ ശ്രമിച്ച് സർക്കാർ നടത്തിയ ചർച്ച പ്രഹസനമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ആശമാരുടെ സമരം പൊളിക്കാനാണ് സർക്കാർ ശ്രമിച്ചത്. നിരാഹര സമരത്തിന് മുന്‍പ് സര്‍ക്കാര്‍ ഇടപെട്ടെന്ന് വരുത്തിതീര്‍ക്കാനുള്ള ഗൂഢനീക്കമാണിതെന്നും സുധാകരൻ ആരോപിച്ചു.
മുന്‍വിധിയോടെയാണ് ആരോഗ്യമന്ത്രി ചര്‍ച്ച നടത്തിയത്. ഏറ്റവും ക്രൂരനായ മുഖ്യമന്ത്രിയുടെ മുഖം തുറന്നുകാട്ടുന്നതാണ് ഈ അവഗണന.ആശാ വര്‍ക്കര്‍മാരുടെ കണ്ണീരിലും ദുരിതത്തിലുമാണ് പിണറായി നവകേരളം സൃഷ്ടിക്കുന്നത്.നവകേരള സങ്കല്‍പ്പത്തില്‍ തൊഴിലാളികളോട് കടക്ക് പുറത്തെന്ന സമീപനമെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.
മന്ത്രി തല ചർച്ച പരാജയപ്പെട്ടതോടെ അനിശ്ചിതകാല നിരാഹാരത്തിലേക്ക് കടക്കാൻ ആശാ വർക്കേഴ്സ് അസോസിയേഷൻ തീരുമാനിച്ചിരിക്കുകയാണ്. നാളെ മുതൽ മൂന്നുപേർ നിരാഹാരം സമരം ഇരിക്കും. ഓണറേറിയം വർധിപ്പിക്കണമെന്നാണ് സർക്കാർ നിലപാടെന്ന് ചർച്ചക്ക് ശേഷം മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. എന്നാൽ പേരിനൊരു ചർച്ചയാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് സമരസമിതി നേതാക്കൾ ആരോപിച്ചു. അതേസമയം ആശാപ്രവർത്തകരുടെ ഇൻസെന്റീവ് വർദ്ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി രാജ്യസഭയിൽ പറഞ്ഞു.
സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജുമായുള്ള രണ്ടാംഘട്ട ചർച്ചയിൽ ആശാ പ്രവർത്തകർ പ്രതീക്ഷയർപ്പിച്ചിരുന്നു. ചർച്ച പരാജയപ്പെട്ടതോടെയാണ് അനിശ്ചിതകാല നിരാഹാരമെന്ന കടുത്ത നടപടിയിലേക്ക് സമരക്കാർ കടന്നത്.NHM ഡയറക്ടറുമായി ചേർന്നുള്ള ആദ്യഘട്ട ചർച്ചയിൽ തീരുമാനമായില്ല. തുടർന്നാണ് നിയമസഭയിലേക്ക് മന്ത്രി ചർച്ചയ്ക്ക് വിളിച്ചത്. യോഗത്തിൽ സമരക്കാരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ല. ഓണറേറിയം വർദ്ധിപ്പിക്കണം എന്നാണ് സർക്കാർ നിലപാട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രിയെ ബന്ധപ്പെടുമെന്നും മന്ത്രി വീണാ ജോർജ് ചർച്ചയ്ക്ക് ശേഷം പറഞ്ഞു.
ആശാ സമരത്തിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തെ പഴിക്കുകയാണ്. എന്നാൽ ആശകളുടെ ഇൻസെന്റീവ് വർദ്ധിപ്പിക്കുമെന്ന നിലപാട് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ ആവർത്തിച്ചു. മന്ത്രാലയത്തിന്റെ ഉന്നതതല സമിതി ഇൻസെന്റീവ് വർദ്ധിപ്പിക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. ആരോഗ്യം സംസ്ഥാന വിഷയമാണെന്നും പലതും ഇല്ലെന്നു പരാതിപ്പെടുമ്പോൾ അത് ആര് ചെയ്യേണ്ടതാണെന്ന് പരിശോധിക്കണമെന്നും നഡ്ഡ കുറ്റപ്പെടുത്തി.
സെക്രട്ടേറിയറ്റിനു മുന്നിലെ രാപ്പകൽ സമരം 38 ദിവസം പിന്നിടുമ്പോഴാണ് പ്രവർത്തകരുടെ നിരാഹാരം. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം എ ബിന്ദു, ആശാപ്രവർത്തകരായ ഷീജ, തങ്കമണി എന്നിവരാണ് നാളെ മുതൽ നിരാഹാര സമരം അനുഷ്ഠിക്കുക. ഓണറേറിയം വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ അനുകൂല നിലപാട് ഉണ്ടാകുന്നതുവരെ സമരം തുടരാനാണ് തീരുമാനം.