രണ്ടാം ഘട്ട വെടിനിർത്തൽ കരാറിൽ ഇസ്രയേൽ ചർച്ചകൾ ആരംഭിക്കുമെന്ന് സ്ഥിരീകരിച്ചതോടെയാണ് ഹമാസ് തീരുമാനം പുറത്തുവിട്ടത്
രണ്ടാം ഘട്ട വെടിനിർത്തൽ കരാറിൽ ഇസ്രയേൽ ചർച്ചകൾ ആരംഭിക്കുമെന്ന് സ്ഥിരീകരിച്ചതോടെ, ആറ് ഇസ്രയേൽ ബന്ദികളെ കൂടി മോചിപ്പിക്കുമെന്ന് ഹമാസ്. ശനിയാഴ്ചയായിരിക്കും ബന്ദികളെ മോചിപ്പിക്കുകയെന്ന് ഹമാസ് അറിയിച്ചു. ഇസ്രയേൽ തടവിലാക്കിയ നൂറുകണക്കിന് പലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നതിന് പകരമായി ആറ് ബന്ദികളെ മോചിപ്പിക്കാമെന്നാണ് ഹമാസിൻ്റെ അറിയിപ്പ്. ഹമാസ് നേതാവ് ഖലീൽ- അൽ-ഹയ്യ യാണ് അറിയിപ്പ് പുറത്തുവിട്ടത്.
മൂന്നുഘട്ടങ്ങളുള്ള വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ആദ്യഘട്ടത്തിൽ മോചിപ്പിക്കാൻ നിശ്ചയിച്ചിരിക്കുന്ന 33ബന്ദികളിൽ 19പേരെ ഇതിനോടകം മോചിപ്പിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ മോചിപ്പിക്കാൻ തീരുമാനിച്ചവരുടെ പട്ടികയിലെ അവസാനത്തെ ആറുപേരെയാണ് ശനിയാഴ്ചയോടെ മോചിപ്പിക്കുക. കഴിഞ്ഞ 15ന് അമേരിക്ക, റഷ്യ, അർജൻ്റീന പൗരത്വമുള്ള അലക്‌സാണ്ട്രെ സാഷ ട്രൂഫനോവ്,സഗുയി ദെക്കല്‍-ചെന്‍, ഇയര്‍ ഹോണ്‍ എന്നിവരെ മോചിപ്പിച്ചിരുന്നു. ഇതോടെ ഒന്നാം ഘട്ടത്തിലെ ആറാമത്തെ ബന്ദിമോചനം പൂർത്തിയായിയിരുന്നു.
ALSO READ: "ബന്ദികളെ ശനിയാഴ്ച വിട്ടയച്ചില്ലെങ്കിൽ..."; ഹമാസിന് ഭീഷണിയുമായി നെതന്യാഹു
ഒന്നാംഘട്ടത്തിലെ അഞ്ചാമത്തെ ബന്ദിമോചനത്തിൻ്റെ ഭാഗമായി എലി ഷരാബി, ഓർ ലെവി, ഒഹാദ് ബെൻ ആമി എന്നീ മൂന്ന് ബന്ദികളെ മോചിപ്പിച്ചിരുന്നു. റെഡ് ക്രോസ് വഴിയാണ് ഹമാസ് ബന്ദികളെ ഇസ്രയേലിന് കൈമാറിയത്. ഇതിനുപകരമായി പകരം,18ജീവപര്യന്തം തടവുകാരുള്‍പ്പെടെ 183 പലസ്തീനി തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കുമെന്നും അറിയിച്ചിരുന്നു.
15 മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകൾക്കും വിരാമമിട്ടാണ് ഹമാസ് ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കുന്നത്. ഗാസയിലെ വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ഹമാസ് ആദ്യം മൂന്ന് വനിതകളെയാണ് ജനുവരി 19ന് മോചിപ്പിച്ചത്.റോമി ഗോണൻ,എമിലി ഡമാരി, ഡോറോൺ സ്റ്റെയിൻ ബ്രെച്ചർ എന്നീ യുവതികളാണ് ആദ്യം ഇസ്രയേലിലേക്ക് തിരിച്ചെത്തിയത്.
ALSO READ: ഗാസ വെടിനിര്‍ത്തല്‍ കരാര്‍: മൂന്ന് ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്
വെടിനിര്‍ത്തല്‍ ധാരണ ഇസ്രയേല്‍ ലംഘിക്കുന്നതായി ചൂണ്ടികാട്ടി ബന്ദികളെ ഇനി വിട്ടയയ്ക്കില്ലെന്ന് ഹമാസ് പ്രഖ്യാപിച്ചിരുന്നു. ആവശ്യമായ ഭക്ഷണം, മരുന്ന്, പാര്‍പ്പിട സാമഗ്രികള്‍ തുടങ്ങിയ അടിയന്തരസഹായങ്ങള്‍ വൈകിപ്പിച്ചതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രഖ്യാപനം. മുൻ നിശ്ചിയിച്ച പ്രകാരം ബന്ദികളെ ശനിയാഴ്ച വിട്ടയച്ചില്ലെങ്കിൽ വെടിനിർത്തൽ അവസാനിപ്പിച്ച് ഗാസയിൽ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ
എന്നാൽ ഇസ്രയേലുമായി വെടിനിർത്തൽ കരാർ തുടരാൻ പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ച ഹമാസ് ബന്ദിമോചനം പുനരാംഭിക്കുകയായിരുന്നു.
ALSO READ: മൂന്ന് ബന്ദികളെ കൂടി കൈമാറി ഹമാസ്; വെടിനിർത്തൽ ഒന്നാം ഘട്ടത്തിലെ അഞ്ചാം ബന്ദിമോചനം പൂർത്തിയായി