ചങ്ങനാശ്ശേരി മാമ്മൂട് സ്വദേശി ലിജോ സേവിയർ ആണ് പിടിയിലായത്
കോട്ടയത്ത് പെൺകുട്ടിയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരൻ പിടിയിൽ. ചങ്ങനാശ്ശേരി മാമ്മൂട് സ്വദേശി ലിജോ സേവിയർ ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി സുഹൃത്തായ യുവതിയുമായി വീട്ടിൽ എത്തിയ ലിജോ യുവതിയെ വീട്ടിൽ താമസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് എതിർത്തതോടെയാണ് സഹോദരിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. സഹോദരി ചികിത്സയിലാണ്.
തുടർന്ന് ഒളിവിൽ പോയ ലിജോയെ വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ നിന്നാണ് പൊലീസ് പിടികൂടിയത്. മദ്യലഹരിയിൽ ആയിരുന്നു ആക്രമണം നടത്തിയത്. പ്രതി മുമ്പും നിരവധി കേസുകളിൽ പ്രതിയാണ്. എട്ട് മാസം മുമ്പ് എംഡിഎംഎ കേസിൽ റിമാൻഡിൽ ആയിരുന്നു ലിജോ സേവിയർ. പ്രതി ലഹരി മാഫിയ കണ്ണിയാണെന്നും, നിരവധി കേസുകളിൽ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി.