fbwpx
തദ്ദേശസ്വയംഭരണ ഉപതെരഞ്ഞെടുപ്പ്; ഫെബ്രുവരി 24 ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി
logo

ന്യൂസ് ഡെസ്ക്

Posted : 20 Feb, 2025 10:40 PM

സംസ്ഥാനത്തെ 30 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പാണ് ഫെബ്രുവരി 24 ന് നടക്കുന്നത്

KERALA


തിരുവനന്തപുരം ജില്ലയിൽ തദ്ദേശസ്വയംഭരണ ഉപതെരഞ്ഞെടുപ്പ് ദിവസം പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ ശ്രീവരാഹം, കരുംകുളം ഗ്രാമപഞ്ചായത്തിലെ കൊച്ചുപള്ളി, പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ പുളിങ്കോട്, പാങ്ങോട് ഗ്രാമപഞ്ചായത്തിലെ പുലിപ്പാറ എന്നീ വാർഡുകളിലാണ് അവധി പ്രഖ്യാപിച്ചത്.


ഉത്തരവ് പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഫെബ്രുവരി 24 ന് അവധിയായിരിക്കും. സർക്കാർ ഓഫീസുകൾക്കും വോട്ടെടുപ്പ് അന്ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പോളിങ് സ്റ്റേഷനായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഫെബ്രുവരി 23, 24എന്നീ തീയതികളിലും വോട്ടെണ്ണൽ കേന്ദ്രം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഫെബ്രുവരി 25നും ജില്ലാ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.


ALSO READ: 30 തദ്ദേശവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന്; വിജ്ഞാപനം നാളെ പുറപ്പെടുവിക്കും: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ


സംസ്ഥാനത്തെ 30 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പാണ് ഫെബ്രുവരി 24 ന് നടക്കുന്നത്. വയനാട് ഒഴികെയുള്ള 13 ജില്ലകളിലായി ഒരു കോര്‍പ്പറേഷന്‍വാര്‍ഡ്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍, 24 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവയിലേയ്ക്കാണ് ഉപതെരഞ്ഞെടുപ്പ് നടത്തുക. ഫെബ്രുവരി 24ന് രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക. ഫെബ്രുവരി 25ന് രാവിലെ 10 മണിക്കാണ് വോട്ടെണ്ണല്‍.


വോട്ടെടുപ്പിനായി 80 പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കും. ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ജനുവരി 28ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയില്‍ ആകെ 60617 വോട്ടര്‍മാരാണുള്ളത്. ഇതിൽ 28530 പുരുഷന്മാരും 32087 സ്ത്രീകളുമാണുള്ളത്. വോട്ടര്‍പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലും ലഭ്യമാണ്.

KERALA
നിയമവിരുദ്ധമായി ഒന്നും തന്നെ ചെയ്തിട്ടില്ല; അനധികൃത ഖനന ആരോപണങ്ങള്‍ തള്ളി ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി
Also Read
user
Share This

Popular

KERALA
KERALA
കെഎസ്ആര്‍ടിസി പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരുടെ ശമ്പളം പിടിക്കും; നടപടി ഡയസ്‌നോണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍