പരാതി നല്‍കിയ ശേഷവും സനല്‍ നടിയെ പരാമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു
സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ പരാതി. പരാതിക്കാരിയായ നടി രഹസ്യ മൊഴി നല്‍കി. ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തിയാണ് മൊഴി നല്‍കിയത്. ഫേസ്ബുക്ക് വഴി അപമാനിച്ചു എന്നായിരുന്നു നടിയുടെ പരാതി. പരാതി നല്‍കിയ ശേഷവും സനല്‍ നടിയെ പരാമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു.
അതിനിടെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടിയുടെ പരാതിയില്‍ സംവിധായകനെതിരെ ലുക്ക് ഔട്ട് നോട്ടീസ് സര്‍ക്കുലര്‍ പൊലീസ് ഇറക്കിയിരുന്നു. എറണാകുളം എളമക്കര പൊലീസാണ് സനല്‍കുമാര്‍ ശശിധരനെതിരെ കേസ് എടുത്തത്.
പ്രതിയായ സനല്‍ കുമാര്‍ ശശിധരന്‍ നിലവില്‍ യു.എസിലാണ് താമസമെന്നാണ് പൊലീസ് കണ്ടെത്തല്‍. അതിനാല്‍ പ്രതിയെ ഉടനടി അറസ്റ്റ് ചെയ്യാന്‍ കഴിയില്ല. എംബസി വഴി പ്രതിയ്‌ക്കെതിരായ നടപടികള്‍ക്കുള്ള നീക്കങ്ങള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഒരു കേസ് നിലനില്‍ക്കെ അതേകേസിലെ പരാതിക്കാരിക്കെതിരെ അതിക്രമം മറ്റൊരു രാജ്യത്തുനിന്ന് തുടരുന്ന പ്രതിയെ ഡീപോര്‍ട്ട് ചെയ്ത് ഇന്ത്യയില്‍ എത്തിക്കാനുള്ള സാധ്യതകളും പൊലീസ് തേടുന്നുണ്ട്.
2022ലാണ് സനല്‍കുമാര്‍ ശശിധരനെതിരെ നടി ആദ്യം പരാതി നല്‍കുന്നത്. തുടര്‍ന്ന് കേസില്‍ അറസ്റ്റിലായ സംവിധായകന് കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസ് നിലനില്‍ക്കെ തന്നെ പരാതിക്കാരിയെ വീണ്ടും ശല്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ വീണ്ടും പരാതി നല്‍കിയത്.