അയൽവാസി അച്ഛനെയും സഹോദരനെയും മർദ്ദിക്കുന്നത് കണ്ട കുട്ടി ആറ്റിൽ ചാടിയെന്നാണ് പൊലീസ് എഫ്ഐആർ.യുവാവിനെ പൊലീസ് ചോദ്യം ചെയ്യുന്നു
പത്തനംതിട്ട വലംഞ്ചുഴിയിൽ 14 കാരി മരിച്ച കേസിൽ വഴിത്തിരിവ്. അയൽവാസി അച്ഛനെയും സഹോദരനെയും മർദ്ദിക്കുന്നത് കണ്ട കുട്ടി ആറ്റിൽ ചാടിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. യുവാവിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇന്നലെയാണ് ആഴൂർ സ്വദേശി ആവണി മരിച്ചത്
Also Read;കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ യുവാവ് ജീവനൊടുക്കി; മരിച്ചത് അമ്പലവയൽ സ്വദേശി ഗോകുൽ
ക്ഷേത്രത്തിൽ ഉത്സവം കഴിഞ്ഞ് മടങ്ങവേ നടപ്പാലത്തിൽ നിന്നും പുഴയിലേക്ക് വീഴുകയായിരുന്നു എന്നായിരുന്നു ആദ്യം ലഭിച്ച വിവരം. കുട്ടിയോടൊപ്പം പുഴയിൽ വീണ അച്ഛനും ഒപ്പം ഉണ്ടായിരുന്ന ആളും നീന്തി കയറിതായും പറയുന്നു. പത്തനംതിട്ട വലഞ്ചുഴിയിൽ അച്ഛൻകോവിലാറിൽ വീണായിരുന്നു അപകടം.