10 ലക്ഷത്തിലധികം പേർ ഇതിനോടകം ഈ തെറ്റായ വീഡിയോ കണ്ടു കഴിഞ്ഞു.
എമ്പുരാൻ പുതിയ പതിപ്പ് തിയേറ്ററിലേക്ക് എത്തുമ്പോൾ സിനിമയിൽ നിന്നും വെട്ടിമാറ്റിയ സീൻ എന്ന വ്യാജേന ഹിന്ദി ചിത്രത്തിലെ സീനുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് തെറ്റിദ്ധരിപ്പിക്കൽ. സബർമതി റിപ്പോർട്ട് എന്ന ഹിന്ദി ചിത്രത്തിലെ സീനാണ് സോഷ്യൽ മീഡിയയിൽ വർഗീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്.
10 ലക്ഷത്തിലധികം പേർ ഇതിനോടകം ഈ തെറ്റായ വീഡിയോ കണ്ടു കഴിഞ്ഞു. 12,000ത്തിലധികം പേർ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. സംഘപരിവാർ പ്രൊഫൈലുകളാണ് തെറ്റിദ്ധാരണാജനകമായ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത്.