ഉഷ്ണതരംഗം അനുഭവപ്പെട്ടു തുടങ്ങിയാൽ ജനജീവിതത്തേയും, ഉപജീവനമാർഗത്തേയും ദോഷതരമായി ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി
വേനൽക്കാലത്ത് ഇന്ത്യയിൽ ഉണ്ടാവാൻ പോകുന്നത് അസാധാരണമായ ചൂടും, ഉഷ്ണതരംഗവുമാണെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഉഷ്ണതരംഗം അനുഭവപ്പെട്ടു തുടങ്ങിയാൽ ജനജീവിതത്തേയും, ഉപജീവനമാർഗത്തേയും ദോഷതരമായി ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ALSO READ: കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ യുവാവ് ജീവനൊടുക്കി; മരിച്ചത് അമ്പലവയൽ സ്വദേശി ഗോകുൽ
ഈ വർഷം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സാധാരണ അനുഭവപ്പെടുന്നതിനെക്കാൾ ചൂട് കൂടുമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഇത് ഉഷ്ണതരംഗ സാധ്യത വർധിക്കുന്നതിന് കാരണമാകുമെന്നും കാലാവസ്ഥാ വിഭാഗം പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.