fbwpx
ഇന്ത്യയിൽ HMPV ജനിതക മാറ്റം റിപ്പോർട്ട് ചെയ്തിട്ടില്ല; വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്: ആരോഗ്യമന്ത്രി
logo

ന്യൂസ് ഡെസ്ക്

Last Updated : 07 Jan, 2025 11:29 AM

സംസ്ഥാന തല റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് വിലയിരുത്തുന്നുവെന്നും സൂക്ഷമമായി കാര്യങ്ങൾ നിരീക്ഷിക്കുന്നുവെന്നും മന്ത്രി അറിയിച്ചു

KERALA


ഇന്ത്യയിൽ എച്ച്എംപിവി  രോഗം സ്ഥിരീകരിച്ചുവെന്ന വാർത്തയിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗം സ്ഥിരീകരിച്ചുവെന്ന് പറഞ്ഞു കൊണ്ട് പ്രചരിക്കുന്ന ഭൂരിഭാഗം വാർത്തകളും തെറ്റാണ്. ആദ്യമായാണ് ഇന്ത്യയില്‍ രോഗം എന്ന തരത്തിൽ പ്രചരിച്ച റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും മന്ത്രി പ്രതികരിച്ചു.


ഇതിനു മുന്നേ രാജ്യത്ത് ഈ രോഗം സ്ഥിരീകരിച്ചിരുന്നു. 2001 മുതൽ ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് മൂലമുള്ള ജലദോഷവും അനുബന്ധ രോഗങ്ങളും കാലങ്ങളായി റിപ്പോർട്ട് ചെയ്ത കാര്യമാണ്. കേരളത്തിൽ അതിനാവശ്യമായ പരിശോധനാ സംവിധാനമുണ്ട്. നിലവിൽ ഒരു തരത്തിലുള്ള ആശങ്കയുടെയും ആവശ്യമില്ലെന്നും മന്ത്രി അറിയിച്ചു. 


ALSO READഗുജറാത്തിലും HMPV രോഗബാധയെന്ന് സംശയം; ഇന്ത്യയിൽ കണ്ടെത്തിയ മൂന്ന് കേസുകളും കുഞ്ഞുങ്ങളിൽ, വിശദീകരണം നൽകി ICMR


മുൻപ് രോഗം സ്ഥിരീകരിച്ചതെല്ലാം ആഭ്യന്തരമായി നടത്തിയ പരിശോധനകളിൽ മാത്രമാണ്. ശ്വാസകോശ രോഗങ്ങൾക്കുള്ള സപ്പോർട്ടീവ് ട്രറ്റീമെൻ്റാണ് ഈ രോഗത്തിനുള്ളത്. മാസ്ക് ധരിക്കുന്നതടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് നിലവിൽ ആവശ്യം. സംസ്ഥാനതല റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് വിലയിരുത്തി സൂക്ഷമമായി കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. 


വിദേശങ്ങളിൽ നിന്ന് വരുന്നവർക്ക് പ്രത്യേക നിയന്ത്രണങ്ങളില്ല. എന്നാലും ജാഗ്രത ആവശ്യമാണ്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്, അകാരണമായ ആശങ്ക പരത്തരുതെന്നും മന്ത്രി നിർദേശം നൽകി. രോഗം സംബന്ധിച്ച് സർക്കാർ വൃത്തങ്ങൾ ശരിയായ വാർത്ത സമയാസമയം പുറത്ത് വിടുന്നുണ്ട്. ഐസിഎംആർ പത്ര കുറിപ്പുകൾ അതിന് ഉദാഹരണമാണെന്നും മന്ത്രി വ്യക്തമാക്കി.


KERALA
വിജയാവേശത്തില്‍ നാട്; സ്വര്‍ണക്കപ്പിന്റെ മാതൃക തൃശൂരിലെ കൊരട്ടിയില്‍ എത്തിച്ചു
Also Read
user
Share This

Popular

KERALA
KERALA
'കക്ഷി രാഷ്ട്രീയത്തിന് അതീതമായി നിന്നാല്‍ എന്തും വിജയിപ്പിക്കാമെന്നതിന് ഉദാഹരണം; കലോത്സവം ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്താനുള്ള നടപടി ആരംഭിച്ചു'