കൊടിയ അടിമത്തത്തിന്റെ ഭൂതകാലവും, മനുഷ്യ വികാരങ്ങളുമെല്ലാം അടങ്ങുന്നതാണ് ആ പാട്ടും അതിന്റെ വരികളും
ആദിവാസി വിഭാഗമായ മാവിലൻ-മലവേട്ടുവ സമുദായങ്ങളുടെ നൃത്തരൂപമാണ് മങ്ങലംകളി. സന്തോഷ നിമിഷത്തിലെ നൃത്തമെങ്കിലും പാടുന്ന പാട്ട് അങ്ങനെയല്ല. കൊടിയ അടിമത്തത്തിന്റെ ഭൂതകാലവും, മനുഷ്യ വികാരങ്ങളുമെല്ലാം അടങ്ങുന്നതാണ് ആ പാട്ടും അതിന്റെ വരികളും. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ആദ്യമായെത്തിയ ഈ ഗോത്രകലയും പാട്ടുമൊക്കെ ഇന്നലെകളുടെ പുനരാവിഷ്കരണമായിരുന്നു.
Also Read: നാടിനകം കണ്ട കുട്ടി കലാകാരന്മാർ; അവരുടെ വലിയ നാടക ലോകം
അസമത്വം നോവിക്കുന്ന ഇന്നലെകൾ, അതിന്റെ വേദനയിൽ ഉള്ളിൽ പുകയുന്ന പക, പ്രതികാരം. മങ്ങലംകളിയുടെ പാട്ട് സന്തോഷത്തിന്റേത് മാത്രമല്ല. ആ രാഷ്ട്രീയം കൂടി ഉൾക്കൊണ്ടാണ് പുതിയ തലമുറയും മങ്ങലംകളിയിൽ ചുവട് വെക്കുന്നത്, പാടുന്നത്, തുടി കൊട്ടുന്നത്.