ആശുപത്രി അധികൃതരുടെ പരാതിയിൽ വെള്ളയിൽ പൊലീസ് ആരോഗ്യപ്രവർത്തകനെതിരെ കേസെടുത്തു
പ്രതീകാത്മക ചിത്രം
കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് കോഴിക്കോട് ഡിഎംഒക്ക് റിപ്പോർട്ട് സമർപ്പിച്ചു. ബുധനാഴ്ച ഫിസിയോതെറാപ്പിക്കെത്തിയ പെൺകുട്ടിയെ ജീവനക്കാരൻ പീഡിപ്പിച്ചതായാണ് പരാതി. ആശുപത്രി അധികൃതരുടെ പരാതിയിൽ വെള്ളയിൽ പൊലീസ് ജീവനക്കാരനെതിരെ കേസെടുത്തു.
ഒരു മാസമായി പെൺകുട്ടി ആശുപത്രിയിൽ ഫിസിയോതെറാപ്പിക്കായെത്തുന്നുണ്ട്. വനിതാ ജീവനക്കാരിയാണ് ഇത്രയും നാൾ ചികിത്സ നൽകിയിരുന്നത്. എന്നാൽ ബുധനാഴ്ച പെൺകുട്ടിക്ക് ജീവനക്കാരാനാണ് ഫിസിയോതെറാപ്പി ചെയ്തത്. ഈ സമയത്ത് ഇയാൾ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇക്കാര്യം പെൺകുട്ടി തന്നെയാണ് ആരോഗ്യപ്രവർത്തകയോട് പറഞ്ഞത്. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് പെൺകുട്ടിയിൽ നിന്നു വിവരങ്ങൾ ശേഖരിച്ച് അന്വേഷണം തുടങ്ങി.