നിലവിൽ രാജീവ് ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്ന സ്ഥലം തെലുങ്കാന തളി പ്രതിമ സ്ഥാപിക്കാൻ നീക്കിവെച്ചതായിരുന്നെന്നാണ് കെടിആറിൻ്റെ വാദം
kt rao
തെലങ്കാന സെക്രട്ടേറിയേറ്റിനു മുന്നിൽ രാജീവ് ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നതിനെ ചൊല്ലി കോൺഗ്രസ്-ബിആർഎസ് വാക്പോര് മുറുകുന്നു. സെക്രട്ടറിയേറ്റ് വളപ്പിൽ ഗാന്ധിയുടെ പ്രതിമ ഉടൻ സ്ഥാപിക്കുമെന്നാണ് മുഖ്യമന്ത്രി രേവന്ത് റെഡിയുടെ പ്രഖ്യാപനം. പിന്നാലെ അധികാരത്തിലെത്തിയാൽ പ്രതിമ നീക്കം ചെയ്യുമെന്ന് ബിആർഎസ് നേതാവ് കെടി രാമറാവു തിരിച്ചടിച്ചു.
നിലവിൽ രാജീവ് ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്ന സ്ഥലം തെലുങ്കാന തളി പ്രതിമ സ്ഥാപിക്കാൻ നീക്കിവെച്ചതായിരുന്നെന്നാണ് കെടിആറിൻ്റെ വാദം. 'നാല് വർഷത്തിനുള്ളിൽ കെസിആറിൻ്റെ കീഴിൽ ബിആർഎസ് സർക്കാർ രൂപീകരിക്കും. ഇത് സംഭവിച്ചാലുടൻ രാജീവ് ഗാന്ധിയുടെ പ്രതിമ നീക്കം ചെയ്ത് തെലങ്കാന തളി പ്രതിമ സ്ഥാപിക്കും. കോൺഗ്രസ് ആവശ്യപ്പെടുന്നിടത്തേക്ക് രാജീവ് ഗാന്ധിയുടെ പ്രതിമ പുനസ്ഥാപിക്കും'.- കെടിആർ പറഞ്ഞു. രേവന്ത് റെഡ്ഡിയെ 'ചീപ്പ് മിനിസ്റ്റർ' എന്നു പരിഹസിച്ചുകൊണ്ടായിരുന്നു കെടിആറിൻ്റെ പ്രതികരണം.
ALSO READ: നരേന്ദ്രമോദി പോളണ്ടിലേക്ക്; ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം നാലുപതിറ്റാണ്ടിന് ശേഷം
പത്തുവർഷം അധികാരത്തിലിരുന്നിട്ടും പ്രതിമ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാതിരുന്നതെന്താണെന്ന് മുഖ്യമന്ത്രി രേവന്ത് റെഡി ആരാഞ്ഞു. ബിആർഎസിന് അധികാരം നഷ്ടപ്പെട്ടെങ്കിലും അഹങ്കാരത്തിന് കുറവൊന്നുമില്ല. അധികാരത്തിലെത്തുമെന്ന സ്വപ്നത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. തെലങ്കാന രക്തസാക്ഷി സ്മാരകത്തിനു അടുത്തുള്ള സ്ഥലം രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കാൻ അനുയോജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.