പൂനെയിലെ ബവ്ധാൻ മേഖലയിൽ മൂന്ന് പേരുമായി സഞ്ചരിച്ച ഒരു ഹെലികോപ്റ്ററാണ് തകർന്നു വീണത്
പൂനെയിൽ ഹെലികോപ്റ്റർ തകർന്നു. പൂനെയിലെ ബവ്ധാൻ മേഖലയിൽ മൂന്ന് പേരുമായി സഞ്ചരിച്ച ഒരു ഹെലികോപ്റ്ററാണ് തകർന്നു വീണത്. മൂന്ന് പേർ മരിച്ചതായി പൊലീസ് അറിയിച്ചു. ഹെലികോപ്റ്റർ അപകടം അപകടം കനത്ത മൂടൽമഞ്ഞിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രഥമിക നിഗമനം. ഇന്ന് രാവിലെ 6.45ഓടെ പൂനെ ബാവ്‌ധാനിലെ മലയോര മേഖലയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. രണ്ടു പൈലറ്റുമാരും ഒരു എഞ്ചിനീയറുമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. എന്നാൽ ഏത് ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടതെന്ന് സ്ഥീരികരിച്ചിട്ടില്ല. രക്ഷാപ്രവർത്തനം നടക്കുകയാണ്. മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.