സ്വാഗത പ്രസംഗത്തിന് എത്തിയ സംഘാടകസമിതി ജനറല്‍ കണ്‍വീനവര്‍ ജി. രാജ് മോഹനായിരുന്നു രമേശ് ചെന്നിത്തലയുടെ അടുത്ത മുഖ്യമന്ത്രി ആകാനുള്ള ഭാഗ്യമുണ്ടാകട്ടെ എന്ന് പരാമര്‍ശിച്ചത്. ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി എന്തായാലും സ്വാഗത പ്രസംഗികനെ മറന്നില്ല.
അടുത്ത മുഖ്യമന്ത്രി രമേശ് ചെന്നിത്തല ആവട്ടെ എന്ന് ആശംസ നേര്‍ന്ന സ്വാഗത പ്രാസംഗികന് തഗ്ഗ് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വ്യവസായി രവി പിള്ളയെ ആദരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രവി പ്രഭ എന്ന പരിപാടിയിലാണ് സംഭവം.
മുഖ്യമന്ത്രിയെ വേദിയിലിരുത്തി അടുത്ത മുഖ്യമന്ത്രിയാകാനുള്ള ഭാഗ്യം രമേശ് ചെന്നിത്തലക്കുണ്ടാകട്ടെയെന്നായിരുന്നു സ്വാഗത പ്രാസംഗികന്റെ ആശംസ. പിന്നാലെ വി.ഡി. സതീശന്‍ പോയോ എന്നും ചോദിച്ചു. ഇതിന് പിന്നാലെയാണ് സംസാരിക്കാനെത്തിയ മുഖ്യമന്ത്രിയുടെ തഗ്ഗ് മറുപടി കാണികളിലും വേദിയിലിരിക്കുന്നവരിലും ചിരി പടര്‍ത്തിയത്.
ALSO READ: കാസർകോഡ് കൊളത്തൂരിൽ പുലി തുരങ്കത്തിൽ കുടുങ്ങി; വനം വകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തി
സ്വാഗത പ്രസംഗത്തിന് എത്തിയ സംഘാടകസമിതി ജനറല്‍ കണ്‍വീനവര്‍ ജി. രാജ് മോഹനായിരുന്നു രമേശ് ചെന്നിത്തലയുടെ അടുത്ത മുഖ്യമന്ത്രി ആകാനുള്ള ഭാഗ്യമുണ്ടാകട്ടെ എന്ന് പരാമര്‍ശിച്ചത്. ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി എന്തായാലും സ്വാഗത പ്രസംഗികനെ മറന്നില്ല. ഒരു പാര്‍ട്ടിയില്‍ വലിയ ചര്‍ച്ച ഉണ്ടാക്കുന്ന വിഷയമാണ് സ്വാഗതപ്രസംഗം പറഞ്ഞതെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രിയുടെ മറുപടി.
'നമ്മുടെ സ്വാഗത പ്രാസംഗികനെക്കുറിച്ച് രണ്ട് വാക്ക് പറഞ്ഞില്ലെങ്കില്‍ അത് മോശമായി തീരും. അദ്ദേഹം രാഷ്ട്രീയം ഒന്നും പറയുന്നില്ലെന്ന് പറഞ്ഞു. പക്ഷെ ഒരു പാര്‍ട്ടിക്കകത്ത് ഒരു വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒരു വലിയ ബോംബാണ് അദ്ദേഹം പറഞ്ഞത്,' എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
തനിക്ക് രാഷ്ട്രീയമൊന്നുമില്ല എന്ന് പറഞ്ഞ സ്വാഗത പ്രാസംഗികനും തക്ക മറുപടി പറഞ്ഞ മുഖ്യമന്ത്രിയും വേദിയിലിരിക്കുന്നവരെയും ചിരിപ്പിച്ചു. മോഹന്‍ലാല്‍, ഗോവ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള, ജി ആര്‍ അനില്‍, കുഞ്ഞാലിക്കുട്ടി, വി. മുരളീധരന്‍, മുഹമ്മദലി ശിഹാബ് തങ്ങള്‍, ഗോകുലം ഗോപാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.