ഇതിനായി പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരുന്നുണ്ട്
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർനടപടികളിൽ അന്വേഷണസംഘം ഇന്ന് തീരുമാനമെടുക്കും. റിപ്പോർട്ട് വായിച്ച സംഘാംഗങ്ങൾ ഇന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് നൽകും. സ്വമേധയാ കേസെടുക്കേണ്ട മൊഴികളുണ്ടെങ്കിൽ അറിയിക്കും.
56 സാക്ഷികളുടെ മൊഴിയെടുക്കുന്നതിലും തീരുമാനം ഉണ്ടാ. റിപ്പോർട്ട് നാലുഭാഗങ്ങളായി സംഘാംഗങ്ങൾ വായിച്ച ശേഷമാണ് യോഗം ചേരുന്നത്.
Also Read: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ലൈംഗികാതിക്രമ വെളിപ്പെടുത്തലുകളില്‍ അന്വേഷണം ആരംഭിച്ച് പ്രത്യേക സംഘം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ലൈംഗികാതിക്രമ വെളിപ്പെടുത്തലുകളില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചിരുന്നു. എഐജി പൂങ്കഴലിയുടെ നേതൃത്വത്തിലുള്ള സംഘം ആദ്യ ഘട്ടത്തില്‍ ഒന്‍പത് നടിമാരെ നേരില്‍ കണ്ട് മൊഴി എടുക്കുവാനാണ് തീരുമാനിച്ചിരുന്നത്. മൊഴി നൽകാൻ താൽപര്യം പ്രകടിപ്പിക്കാത്ത അഭിനേതാക്കളെ അന്വേഷണസംഘം നേരിട്ട് കാണുവാനും തീരുമാനിച്ചിരുന്നു. ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്.