fbwpx
സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്; നടപടി തൃശൂരിലെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹർജിയിൽ
logo

ന്യൂസ് ഡെസ്ക്

Posted : 30 Oct, 2024 07:04 PM

വോട്ടെടുപ്പ് ദിനത്തില്‍ മതചിഹ്നം ഉപയോഗിച്ച് ബിജെപി, എന്‍ഡിഎ നേതാക്കള്‍ വോട്ടര്‍മാരെ സ്വാധീനിച്ചു, ശ്രീരാമന്റെ പേരില്‍ വോട്ട് ചെയ്യണമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി അഭ്യര്‍ത്ഥിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു.

KERALA



തൃശൂരിലെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്... മതചിഹ്നം ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിച്ചെന്ന്എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് നടപടി.ജനപ്രാതിനിധ്യ നിയമം ലംഘിച്ചെന്നും പരാതിയുണ്ട്.മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ സുരേഷ് ഗോപിക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നോട്ടീസ് നൽകിയത്. മത ചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിച്ചു എന്നാണ് ഹർജിയിലെ ആരോപണം. ജസ്റ്റിസ് കൈസര്‍ എടപ്പകത്ത് അധ്യക്ഷനായ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി.

വോട്ടെടുപ്പ് ദിനത്തില്‍ മതചിഹ്നം ഉപയോഗിച്ച് ബിജെപി, എന്‍ഡിഎ നേതാക്കള്‍ വോട്ടര്‍മാരെ സ്വാധീനിച്ചു, ശ്രീരാമന്റെ പേരില്‍ വോട്ട് ചെയ്യണമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി അഭ്യര്‍ത്ഥിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു.

Also Read; ചാന്‍സലര്‍ക്ക് 'ഗോബാക്ക്': കാലിക്കറ്റ് സര്‍വകലാശാലയിലെ എസ്എഫ്‌ഐ-ഗവര്‍ണര്‍ പോര്

ഇതൊക്കെ നടന്നത് സുരേഷ് ഗോപിയുടെ അറിവോടെയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപി സുഹൃത്ത് വഴി പെന്‍ഷന്‍ വാഗ്ദാനം ചെയ്‌തെന്നും വോട്ടറുടെ മകള്‍ക്ക് ഫോണ്‍ നല്‍കിയെന്നും ഹർജി സൂചിപ്പിക്കുന്നു. ഈ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളും അദ്ദേഹം ഹാജരാക്കിയിട്ടുണ്ട്. ഇത് ജനപ്രാതിനിത്യ നിയമത്തിന് വിരുദ്ധമാണെന്നും എഐവൈഎഫ് നേതാവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

അട്ടിമറി വിജയമാണ് തൃശൂരിൽ സുരേഷ് ഗോപി നേടിയത്. കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി കെ മുരളീധരനും എൽഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ. വിഎസ് സുനിൽ കുമാറുമായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.


KERALA
പുസ്തകങ്ങളുടെ പൂമുഖത്ത് മലയാളിയെ പിടിച്ചിരുത്തിയ എം.ടി
Also Read
user
Share This

Popular

KERALA
KERALA
മലയാളത്തിന്റെ മഞ്ഞ് കാലം മാഞ്ഞു; എംടിയെ യാത്രയാക്കി കേരളം